O saandini

ഓ ചാന്ദിനി
Work
Year
Language

ആ ...ആ .....ആ ...
ഓ..ചാന്ദ്നീ..സജ്നീ...സുഖമോ...(2)
മുത്തുമുഹബ്ബത്തിലെ ശ്യാമഗാന്ധാരമായ്
റബ്ബിന്‍ പ്രിയശബ്ബിലെ ദീപദലനാളമായ് ..
ഹിമരാഗഭാവവരതാരശോഭയായ് നീ വാ...
ആ ...ആ .....ആ ...
(ഓ..ചാന്ദ്നീ......)

മേഘങ്ങളില്‍ തങ്കത്തെളിമിന്നലാല്‍
സ്വർണ്ണക്കസവാട മൂടുന്ന യാമം
രാക്കുമ്പിളില്‍ തുള്ളും ജലതീര്‍ത്ഥമായ്
മഞ്ഞിന്‍ മഴ വീണുലാവുന്ന യാമം
പാടുകയായ്‌......മനസ്സിലെ ഹരിമുരളി....(2)
സല്ലീലമായ് ലയലീനമായ് മീരാഭൈരവിയായ് ...
ഓ..ചാന്ദ്നീ..സജ്നീ...സുഖമോ...

പാൽത്തൂവലില്‍ തുള്ളി പനിനീരുമായ്
ഏതോ നാൾപ്പക്ഷി പാടുന്ന പാട്ടില്‍
ദൂരങ്ങളില്‍ വേനല്‍ തിരിതാഴുമ്പോള്‍
നെഞ്ചില്‍ മിഴി ചേര്‍ക്കുമീറന്‍ നിലാവില്‍
മായുകയോ... മനസ്സിലെ ജലവസന്തം...(2)
സാനന്ദമായ് ശ്രുതിഭംഗിയായ്‌ ഏതോ സാധകമായ്.....
(ഓ..ചാന്ദ്നീ.......)

ā ...ā .....ā ...
o..sāndnī..sajnī...sukhamo...(2)
muttumuhabbattilĕ śyāmagāndhāramāy
ṟabbin priyaśabbilĕ dībadalanāḽamāy ..
himarāgabhāvavaradāraśobhayāy nī vā...
ā ...ā .....ā ...
(o..sāndnī......)

meghaṅṅaḽil taṅgattĕḽiminnalāl
svarṇṇakkasavāḍa mūḍunna yāmaṁ
rākkumbiḽil tuḽḽuṁ jaladīrtthamāy
maññin maḻa vīṇulāvunna yāmaṁ
pāḍugayāy‌......manassilĕ harimuraḽi....(2)
sallīlamāy layalīnamāy mīrābhairaviyāy ...
o..sāndnī..sajnī...sukhamo...

pālttūvalil tuḽḽi paninīrumāy
edo nāḽppakṣi pāḍunna pāṭṭil
dūraṅṅaḽil venal tiridāḻumboḽ
nĕñjil miḻi serkkumīṟan nilāvil
māyugayo... manassilĕ jalavasandaṁ...(2)
sānandamāy śrudibhaṁgiyāy‌ edo sādhagamāy.....
(o..sāndnī.......)