O riksaavaalaa

ഓ റിക്ഷാവാലാ
Year
Language

ഓ റിക്ഷാവാലാ
ഹയ്യാ ഓ റിക്ഷാവാലാ

കൊല്ലംവണ്ടിക്കു കുഞ്ഞാണ്ടിക്കൊരു
കോളുകിട്ടീ ഒരു കോളുകിട്ടി
അഞ്ചരട്ടണ്‍ തൂക്കമുള്ളൊരു സേട്ട്
സേട്ടിന്നന്‍പതുടണ്‍ തൂക്കമുള്ളൊരു പെട്ടി

ഹലാക്കിന്റെ വലിവലിച്ചു നടുവൊടിഞ്ഞല്ലോ
ഞമ്മടെ നടൂവൊടിഞ്ഞല്ലോ
അരപ്പണം കൂലിതന്നതു മുഖത്തെറിഞ്ഞു
ഞമ്മള് മുഖത്തെറിഞ്ഞു

അങ്ങനെ കൊല്ലംവണ്ടിക്കു കുഞ്ഞാണ്ടിക്കൊരു കോളുകിട്ടി ഒരു കോളുകിട്ടി
ഓ റിക്ഷാവാലാ.....

നേരാണേ അതു നേരാണേ
കല്ലരിനെല്ലരി പഞ്ചാര കരിഞ്ചന്ത
നടത്തണ മാളോരേ
പത്തരിച്ചാക്കിന്റെ കനമുള്ളനിങ്ങളെ
കേറ്റിയിരുത്തി വലിക്കുമ്പോള്‍
പാവപ്പെട്ടൊരു റിക്ഷാക്കാരനു കൂലികുറയ്ക്കല്ലേ
നേരാണേ അതു നേരാണേ

വണ്ടിക്കാളകളല്ലാ ഞങ്ങള്‍ വണ്ടിക്കാളകളല്ലല്ലോ
മരക്കുരിശുമായ് മലകള്‍ ചവിട്ടും മനുഷ്യപുത്രന്മാര്‍
മനുഷ്യപുത്രന്മാര്‍

ഓ റിക്ഷാവലാ.........

o ṟikṣāvālā
hayyā o ṟikṣāvālā

kŏllaṁvaṇḍikku kuññāṇḍikkŏru
koḽugiṭṭī ŏru koḽugiṭṭi
añjaraṭṭaṇ tūkkamuḽḽŏru seṭṭ
seṭṭinnanpaduḍaṇ tūkkamuḽḽŏru pĕṭṭi

halākkinṟĕ valivaliccu naḍuvŏḍiññallo
ñammaḍĕ naḍūvŏḍiññallo
arappaṇaṁ kūlidannadu mukhattĕṟiññu
ñammaḽ mukhattĕṟiññu

aṅṅanĕ kŏllaṁvaṇḍikku kuññāṇḍikkŏru koḽugiṭṭi ŏru koḽugiṭṭi
o ṟikṣāvālā.....

nerāṇe adu nerāṇe
kallarinĕllari pañjāra kariñjanda
naḍattaṇa māḽore
pattariccākkinṟĕ kanamuḽḽaniṅṅaḽĕ
keṭriyirutti valikkumboḽ
pāvappĕṭṭŏru ṟikṣākkāranu kūliguṟaykkalle
nerāṇe adu nerāṇe

vaṇḍikkāḽagaḽallā ñaṅṅaḽ vaṇḍikkāḽagaḽallallo
marakkuriśumāy malagaḽ saviṭṭuṁ manuṣyabutranmār
manuṣyabutranmār

o ṟikṣāvalā.........