ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ. എൻ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകേ
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം
(ഓ പ്രിയേ....)
ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകൾ
കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകൾ
തിരതല്ലുമേതു കടലായ് ഞാൻ തിരയുന്നതേതു ചിറകായ് ഞാൻ
പ്രാണന്റെ നോവിൽ..വിടപറയും കിളിമകളായ്..എങ്ങു പോയി നീ..
(ഓ പ്രിയേ....)
വർണ്ണങ്ങളായ് പുഷ്പോത്സവങ്ങളായ് നീ എന്റെ വാടിയിൽ
സംഗീതമായ് സ്വപ്നാടനങ്ങളിൽ നീ എന്റെ ജീവനിൽ
അലയുന്നതേതു മുകിലായ് ഞാൻ അണയുന്നതേതു തിരിയായ് ഞാൻ
ഏകാന്തരാവിൽ കനലെരിയും കഥ തുടരാൻ എങ്ങുപോയി നീ
(ഓ പ്രിയേ....)