O praananaathaa

ഓ പ്രാണനാഥാ
Year
Language

ഓ പ്രാണനാഥാ പൂമെയ് തളരവേ
നൊമ്പരത്തില്‍ ആണ്ടുപോയ നെഞ്ചകം നിന്‍ ദയവുതേടി
അറിയുകില്ലയെന്നെയെന്നോ?
കരുണയില്ലേ പ്രാണനാഥാ? പ്രാണനാഥാ?

മുല്ലപ്പൂവിനെന്തിനു കാന്തി വെണ്ണിലാവു വേനലാവുകില്‍
വന്നുചേര്‍ന്ന യൌവ്വനാഭയില്‍
അഴകിന്‍ രാഗമഴലു തീര്‍ത്തിതാ
നാഡി നോക്കാമോ നാഥാ നാട്ടുമരുന്നു നല്‍കാമോ?
നിന്റെ നെഞ്ചില്‍ എന്റെ പ്രേമം കൂടുകൂട്ടാമോ?..

പകലുറക്കം എന്റെ കണ്‍കളില്‍ ഹായ്
ഹൃദയഭാരമാരുറങ്ങിടാന്‍ !
രാത്രിയെല്ലാം കാതില്‍ നിന്‍ സ്വരം
ഏതു നിഴലും നിന്റെ നിഴലുതാന്‍
മായയാണെങ്കില്‍ നാട്ടു മന്ത്രവാദി വാ
കൂട്ടിരുന്നു രോഗം തീര്‍ത്തു കൂട്ടിക്കൊണ്ടേ പോ..

o prāṇanāthā pūmĕy taḽarave
nŏmbarattil āṇḍuboya nĕñjagaṁ nin dayavudeḍi
aṟiyugillayĕnnĕyĕnno?
karuṇayille prāṇanāthā? prāṇanāthā?

mullappūvinĕndinu kāndi vĕṇṇilāvu venalāvugil
vannusernna yaൌvvanābhayil
aḻagin rāgamaḻalu tīrttidā
nāḍi nokkāmo nāthā nāṭṭumarunnu nalgāmo?
ninṟĕ nĕñjil ĕnṟĕ premaṁ kūḍugūṭṭāmo?..

pagaluṟakkaṁ ĕnṟĕ kaṇgaḽil hāy
hṛdayabhāramāruṟaṅṅiḍān !
rātriyĕllāṁ kādil nin svaraṁ
edu niḻaluṁ ninṟĕ niḻaludān
māyayāṇĕṅgil nāṭṭu mandravādi vā
kūṭṭirunnu rogaṁ tīrttu kūṭṭikkŏṇḍe po..