ഓ...മുകിലേ...
കാർമുകിലേ നീയെൻ
ഈറൻ മൗനമോ...
നീ വാനിൻ കണ്ണീർധാരയോ...
(ഓ...മുകിലേ...)
പൂജ...മിഴിനീർപ്പൂജ...
പാടിത്തീർന്ന ശാരിക
പൂജ...മിഴിനീർപ്പൂജ...
വാടിപ്പോയ മാലിക...
ദേവബിംബം മറയുന്നെങ്ങോ
ശ്രീകോവിൽ ശൂന്യമായ്
ഈ രാവും ഈ നോവും
പാഴ്ക്കനവായ് മാറുമോ...
നീ വാനിൻ കണ്ണീർധാരയോ...
(ഓ...മുകിലേ...)
നാഥാ...വരുമോ നാഥാ...നിന്റെ
രാധയാണു ഞാൻ...
ഗാഥ...ചൊരിയൂ ഗാഥ...നിന്റെ
രാധയാണു ഞാൻ...
പൂവിടില്ലേ യമുനാതീരം
നിൻ മായാവേണുവിൽ...
ഈ രാഗം...ഈ താളം...
പാഴ്ശ്രുതിയായ് മാറുമോ...
നീ വാനിൻ കണ്ണീർധാരയോ...
(ഓ...മുകിലേ...)