O mrdule hrdayamuraliyilolugi vaa

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
Year
Language

ഓ മൃദുലേ...
ഹൃദയമുരളിയിലൊഴുകി വാ...
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം
(യാമിനിതൻ...)

എവിടെയാണെങ്കിലും പൊന്നേ
നിൻ സ്വരം മധുഗാനമായ് എന്നിൽ നിറയും
(ഓ മൃദുലേ...)

കദനമാണിരുളിലും പൊന്നേ
നിൻ മുഖം നിറദീപമായ് എന്നിൽ തെളിയും

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം - 3

o mṛdule...
hṛdayamuraḽiyilŏḻugi vā...
yāminidan maḍiyil mayaṅṅuṁ sandrigayilaliyāṁ
manassuṁ manassumāy sernniḍāṁ
(yāminidan...)

ĕviḍĕyāṇĕṅgiluṁ pŏnne
nin svaraṁ madhugānamāy ĕnnil niṟayuṁ
(o mṛdule...)

kadanamāṇiruḽiluṁ pŏnne
nin mukhaṁ niṟadībamāy ĕnnil tĕḽiyuṁ

o mṛdule hṛdayamuraḽiyilŏḻugi vā
yāminidan maḍiyil mayaṅṅuṁ sandrigayilaliyāṁ
manassuṁ manassumāy sernniḍāṁ - 3