O devi sreedevi

ഓ ദേവി ശ്രീദേവി
Year
Language

ആ... ദേവി ശ്രീദേവി
പ്രിയദര്‍ശിനി രസവാഹിനി നീ വാ
നിന്‍ ദേവി അളിവേണി
നവരാഗിണി യുവമോഹിനി ഇവളെ
സുധബിന്ദു അധരത്തില്‍ വഴിയുന്നു
പുളകങ്ങള്‍ ഹൃദയത്തില്‍ നിറയുന്നു
മധുരഭാവ സുഖമൌനഗീത ലയവേള..ആ....

തെന്നലേ... സുമരാജികള്‍
താലോലമാലോലം ആടുന്നിതാ
എന്നിലെ നിറപീലിയാല്‍
നിന്‍ പ്രേമ ശ്രീപൂജ ചെയ്യുന്നു ഞാന്‍
ഇന്നോടെയിതള്‍ നീര്‍ത്തിടും
തുടികൊട്ടുമെന്നാശകള്‍
ഹൃദയത്തിലാരാധന പ്രണയത്തിനാലാപനാ
കരളിലാകെയിനി മധുരമേകുമൊരു മോഹം

വെണ്ണിലാ ചൊരിയുന്നുവോ
ഈ രാവില്‍ നീതീര്‍ത്ത മഞ്ചങ്ങളില്‍
പൂനിലാ പനിമഴ
ശ്രീമംഗലേ നിന്റെ പൊന്മേനിയില്‍
ചിറകാല്‍ വിരഹാഗ്നിയില്‍
കുളിര്‍ പാകി ഈ സംഗമം
ഈ നാളില്‍ ഈ വേളയില്‍
ലയരമ്യ വിണ്‍ഗംഗകള്‍
ഉയരുമിന്നു ഞാന്‍ പടരുമിന്നു ഞാന്‍ നിന്നില്‍

ā... devi śrīdevi
priyadarśini rasavāhini nī vā
nin devi aḽiveṇi
navarāgiṇi yuvamohini ivaḽĕ
sudhabindu adharattil vaḻiyunnu
puḽagaṅṅaḽ hṛdayattil niṟayunnu
madhurabhāva sukhamaൌnagīda layaveḽa..ā....

tĕnnale... sumarājigaḽ
tālolamālolaṁ āḍunnidā
ĕnnilĕ niṟabīliyāl
nin prema śrībūja sĕyyunnu ñān
innoḍĕyidaḽ nīrttiḍuṁ
tuḍigŏṭṭumĕnnāśagaḽ
hṛdayattilārādhana praṇayattinālābanā
karaḽilāgĕyini madhuramegumŏru mohaṁ

vĕṇṇilā sŏriyunnuvo
ī rāvil nīdīrtta mañjaṅṅaḽil
pūnilā panimaḻa
śrīmaṁgale ninṟĕ pŏnmeniyil
siṟagāl virahāgniyil
kuḽir pāgi ī saṁgamaṁ
ī nāḽil ī veḽayil
layaramya viṇgaṁgagaḽ
uyaruminnu ñān paḍaruminnu ñān ninnil