O baabuji

ഓ ബാബുജി
Work
Year
Language

ഓ ബാബുജി പുതുമണവാളാ
ഒരു നല്ലവാര്‍ത്ത കേട്ടാലും

കല്യാണവിരുന്ന് നല്ലോണമിരുന്ന്
കഴിക്കണം നീയിന്ന് -സഹജാ
കഴിക്കണം നീയിന്ന്

കഴിയുമെങ്കില്‍ നീ ഒട്ടകം പോലിത്
കരുതിക്കോ വയറുനിറച്ചു -സഹജാ
കരുതിക്കോ വയറു നിറച്ച്
നാളെനിനക്കായ് വരുന്നപെണ്ണൊരു
നാടന്‍ പെണ്ണല്ല -വലിയൊരു
മാളികമോളിലു വിലസുന്നവളൊരു
കോളേജു കുമാരിയാം

ചികുട്ടാം ചികുട്ടാം ചിക്കുട്ടാം... ജി

വിശന്നുവീട്ടില്‍ ചെല്ലും നേരം
വിഭവമൊരുക്കുവതെന്തെല്ലാം? അവള്‍
വിരുന്നു നല്‍കുവതെന്തെല്ലാം?
കണക്കുകൊണ്ടൊരു കാളന്‍
ഹിസ്റ്ററികൊണ്ടൊരു പച്ചടി
കെമിസ്ട്രി കൊണ്ടൊരു തോരന്‍
ഭൂമിശാസ്ത്രത്തില്‍ പുളിശേരി
പരിപ്പു ബോട്ടണി നെയ് ബയോളജി
സുവോളജിയിലൊരു മീങ്കറി
വലഞ്ഞു പോമേ നീയിതുകണ്ടാല്‍
വയറ്റിനെന്നും പട്ടിണി നിന്‍
വയറ്റിനെന്നും പട്ടിണി
സൂക്ഷിച്ചോ............

പെണ്ണെന്നു വെച്ചാലെന്താണ്
തൊട്ടാല്‍ പൊള്ളണ തീയാണ്
പതുക്കെ നീയതു കയ്യിലെടുക്കു
പളുങ്കു പാത്രം പൊട്ടാതെ
കണ്ണേ പൊന്നേ എന്നിനിയവളുടെ
കരളുമയക്കണം വാച്ചറായ്
പെട്ടിയും ബെഡ്ഡിങ്ങും തലയിലെടുത്തവള്‍
പുറകേ ചെല്ലണം പോര്‍ട്ടറായ്
കാണികള്‍ വഴിയില്‍ കമന്റടിച്ചാല്‍
കണ്ടില്ലെന്നു നടിക്കേണം
കുട്ടികള്‍ നാലഞ്ചുണ്ടാവുമ്പോള്‍
കുരുക്കുവീഴും പൊന്നളിയാ

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
വനിതമാരുടെ നടുവില്‍ ഞാന്‍
നരകത്തില്‍ നാരി വരികയില്ലെങ്കില്‍
നരകം പോരുമെന്‍ ശിവശംഭോ

o bābuji pudumaṇavāḽā
ŏru nallavārtta keṭṭāluṁ

kalyāṇavirunn nalloṇamirunn
kaḻikkaṇaṁ nīyinn -sahajā
kaḻikkaṇaṁ nīyinn

kaḻiyumĕṅgil nī ŏṭṭagaṁ polit
karudikko vayaṟuniṟaccu -sahajā
karudikko vayaṟu niṟacc
nāḽĕninakkāy varunnabĕṇṇŏru
nāḍan pĕṇṇalla -valiyŏru
māḽigamoḽilu vilasunnavaḽŏru
koḽeju kumāriyāṁ

siguṭṭāṁ siguṭṭāṁ sikkuṭṭāṁ... ji

viśannuvīṭṭil sĕlluṁ neraṁ
vibhavamŏrukkuvadĕndĕllāṁ? avaḽ
virunnu nalguvadĕndĕllāṁ?
kaṇakkugŏṇḍŏru kāḽan
hisṭraṟigŏṇḍŏru paccaḍi
kĕmisṭri kŏṇḍŏru toran
bhūmiśāstrattil puḽiśeri
parippu boṭṭaṇi nĕy bayoḽaji
suvoḽajiyilŏru mīṅgaṟi
valaññu pome nīyidugaṇḍāl
vayaṭrinĕnnuṁ paṭṭiṇi nin
vayaṭrinĕnnuṁ paṭṭiṇi
sūkṣicco............

pĕṇṇĕnnu vĕccālĕndāṇ
tŏṭṭāl pŏḽḽaṇa tīyāṇ
padukkĕ nīyadu kayyilĕḍukku
paḽuṅgu pātraṁ pŏṭṭādĕ
kaṇṇe pŏnne ĕnniniyavaḽuḍĕ
karaḽumayakkaṇaṁ vāccaṟāy
pĕṭṭiyuṁ bĕḍḍiṅṅuṁ talayilĕḍuttavaḽ
puṟage sĕllaṇaṁ porṭṭaṟāy
kāṇigaḽ vaḻiyil kamanṟaḍiccāl
kaṇḍillĕnnu naḍikkeṇaṁ
kuṭṭigaḽ nālañjuṇḍāvumboḽ
kurukkuvīḻuṁ pŏnnaḽiyā

naranāyiṅṅanĕ janiccu bhūmiyil
vanidamāruḍĕ naḍuvil ñān
naragattil nāri varigayillĕṅgil
naragaṁ porumĕn śivaśaṁbho