ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍
ഹൃദി തുടരാതെ പാഴാകുമേ
ഓ നിന്‍ രാഗജ്യോതിയീ പാഴ്മണ്ണില്‍
ഇനി തൂകാതെ പാഴാകുമേ
ഇനി തൂകാതെ പാഴാകുമെ
ഓ അതിമോദമാര്‍ന്ന...........
പ്രകൃതീനീയിഹ മൃദുവായെന്തെ
മാനസകലിക എരിയാ നീളെ
നിയതീ നിയമേ അഴലാ നീളെ
ശാന്തിയാകെ അണയാ തീരെ
ഹൃദയേ കേണെന്‍ ആശയതിനാല്‍
എന്തിനിനിയെന്‍ രാഗമേ
ഇഹ തുടരാതെ പാഴാകുമേ
രസികനുദാരന്‍ പാപിയെ ഉള്ളില്‍
അമ്മോ കൂട്ടില്‍ എന്താണാകെ
മാനം മഹാധനമാണു മഹസ്സേ
ഇനിമേല്‍ ലോകര്‍ക്കറിവില്ലാതെ
അപചയമാണീ ഓര്‍മ്മയിലൊക്കെ
ഗുണചിന്തകള്‍ അപഭാഗ്യമേ
ഹൃദി തുടരാതെ പാഴാകുമെ
ധനലോലത തന്‍ സുഖമേ നമ്മളെ
പാപശാപ പങ്കേ തീര്‍ക്കാം
ആത്മാര്‍ഥതയും പ്രേമവുമെല്ലാം
അപചയമായി ഉലകില്‍ തീര്‍ക്കാം
ഭഗവാനെ നിന്‍ നിയമമിതോ
പാരിതിലെന്തെ നിജമായിതേ
ഇഹ തുടരാതെ പാഴാകുമെ