Nyaaatruvelakku nyaaan natta

ഞാറ്റുവേലക്കു ഞാൻ നട്ട
Year
Language

ഞാറ്റുവേലക്കു ഞാന്‍ നട്ട പിച്ചകം
ആറ്റുനോറ്റു പൂ കുത്തി
ആദ്യത്തെ പൂവുമായ് കാവില്‍ ഞാന്‍ പോകുമ്പോള്‍
ആ പൂ ചൂടാനൊരാളെത്തി (ഞാറ്റുവേലക്കു)

സ്വര്‍ണ്ണരുദ്രാക്ഷം കഴുത്തിലണിഞൊരാ
സുന്ദരരൂപന്റെ മാറില്‍
എന്നും പൂക്കുന്ന പിച്ചകവള്ളിയാല്‍
എന്നേപ്പടര്‍ത്തുവാനാശിച്ചു ഞാന്‍
എന്നേപ്പടര്‍ത്തുവാനാശിച്ചു (ഞാറ്റുവേലക്കു)

സോമവാരവൃതം കാലം കൂടുവാന്‍
കാവിലടുത്തനാള്‍ ചെന്നപ്പോള്‍
എന്നെ പ്രസാദമണിയിച്ചു തന്നതാ
മന്ദസ്മിതം മാത്രമായിരുന്നു (ഞാറ്റുവേലക്കു)

രോമാഞ്ചപുഷ്പങ്ങള്‍ മാറില്‍ വിടര്‍ത്തുമാ
പ്രേമസ്വരൂപന്റെ മുന്‍പില്‍
മറ്റാരും കാണാതെ നാളെ ഉഷസ്സില്‍ ഞാന്‍
മറ്റൊരു പൂ കൊണ്ടു കാഴ്ച വെക്കും
മറ്റൊരു പൂ കൊണ്ടു കാഴ്ച വെക്കും (ഞാറ്റുവേലക്കു)

ñāṭruvelakku ñān naṭṭa piccagaṁ
āṭrunoṭru pū kutti
ādyattĕ pūvumāy kāvil ñān pogumboḽ
ā pū sūḍānŏrāḽĕtti (ñāṭruvelakku)

svarṇṇarudrākṣaṁ kaḻuttilaṇiñŏrā
sundararūbanṟĕ māṟil
ĕnnuṁ pūkkunna piccagavaḽḽiyāl
ĕnneppaḍarttuvānāśiccu ñān
ĕnneppaḍarttuvānāśiccu (ñāṭruvelakku)

somavāravṛtaṁ kālaṁ kūḍuvān
kāvilaḍuttanāḽ sĕnnappoḽ
ĕnnĕ prasādamaṇiyiccu tannadā
mandasmidaṁ mātramāyirunnu (ñāṭruvelakku)

romāñjabuṣpaṅṅaḽ māṟil viḍarttumā
premasvarūbanṟĕ munpil
maṭrāruṁ kāṇādĕ nāḽĕ uṣassil ñān
maṭrŏru pū kŏṇḍu kāḻsa vĕkkuṁ
maṭrŏru pū kŏṇḍu kāḻsa vĕkkuṁ (ñāṭruvelakku)