Nyaaanurannaan pogum

ഞാനുറങ്ങാന്‍ പോകും
Year
Language

ഞാനുറങ്ങാൻ പോകും മുൻപായ്‌
നിനക്കേകുന്നിതാ നന്ദി നന്നായ്‌
ഇന്നു നീ കരുണ്യപൂർവ്വം-തന്ന
നന്മകൾക്കൊക്കെയ്ക്കുമായി

നിന്നാഗ്രഹത്തിന്നെതിരായ്‌
ചെയ്തൊരെൻ കൊച്ചു പാപങ്ങൾ പോലും
എൻ കണ്ണുനീരിൽ കഴുകി-മേലിൽ
പുണ്യപ്രവർത്തികൾ ചെയ്യാം (ഞാനുറങ്ങാൻ)

ഞാനുറങ്ങീടുമ്പൊഴെല്ലാം
എനിക്കാനന്ദനിദ്ര നൽകേണം
രാത്രി മുഴുവനുമെന്നെ-നോക്കി
കാത്തു സൂക്ഷിക്കുക വേണം (ഞാനുറങ്ങാൻ)

ñānuṟaṅṅān poguṁ munpāy‌
ninakkegunnidā nandi nannāy‌
innu nī karuṇyabūrvvaṁ-tanna
nanmagaḽkkŏkkĕykkumāyi

ninnāgrahattinnĕdirāy‌
sĕydŏrĕn kŏccu pābaṅṅaḽ poluṁ
ĕn kaṇṇunīril kaḻugi-melil
puṇyapravarttigaḽ sĕyyāṁ (ñānuṟaṅṅān)

ñānuṟaṅṅīḍumbŏḻĕllāṁ
ĕnikkānandanidra nalgeṇaṁ
rātri muḻuvanumĕnnĕ-nokki
kāttu sūkṣikkuga veṇaṁ (ñānuṟaṅṅān)