Nyaaanoru raasi

ഞാനൊരു രാശി
Year
Language

ഞാനൊരു രാശിയില്ലാ രാജാ

എന്‍ വാഴ്വിതിലില്ലാ പ്രണയത്തിന്‍ പൂജ

ആശകളായിരം മനസ്സില്‍

അവ ആകെയും ഇന്നും പതിര് (ഞാനൊരു)

പാട്ടു പാടാന്‍ മേടയേറി

രാഗങ്ങളോ ഉണര്‍ന്നതില്ല

പാട്ടു പാടാന്‍ മേടയേറി

രാഗങ്ങളോ ഉണര്‍ന്നതില്ല

മാല ചൂടാന്‍ തല കുനിച്ചു

ഇതളുകളോ നിലംപതിച്ചു

മാല ചൂടാന്‍ തല കുനിച്ചു

ഇതളുകളോ നിലംപതിച്ചു

കണ്ണിണകള്‍ പൊഴിക്കുന്നു നീരരുവി

നെഞ്ചിനുള്ളില്‍ തുളുമ്പുന്നു ഓളങ്ങള്‍

കണ്ണിണകള്‍ പൊഴിക്കുന്നു നീരരുവി

നെഞ്ചിനുള്ളില്‍ തുളുമ്പുന്നു ഓളങ്ങള്‍ (ഞാനൊരു )

എന്‍ കഥകള്‍ ഞാനെഴുതി

അതിനൊടുവില്‍ ശുഭമില്ല

ഇന്നോളം ഞാനലഞ്ഞു

മനസ്സിനുള്ളില്‍ ശാന്തിയില്ല

തോല്‍വിയിതെന്നെഴുതട്ടെ വരും കാലം

തുണയായിനിമേല്‍ എനിക്കാര് (ഞാനൊരു )

ñānŏru rāśiyillā rājā

ĕn vāḻvidilillā praṇayattin pūja

āśagaḽāyiraṁ manassil

ava āgĕyuṁ innuṁ padir (ñānŏru)

pāṭṭu pāḍān meḍayeṟi

rāgaṅṅaḽo uṇarnnadilla

pāṭṭu pāḍān meḍayeṟi

rāgaṅṅaḽo uṇarnnadilla

māla sūḍān dala kuniccu

idaḽugaḽo nilaṁpadiccu

māla sūḍān dala kuniccu

idaḽugaḽo nilaṁpadiccu

kaṇṇiṇagaḽ pŏḻikkunnu nīraruvi

nĕñjinuḽḽil tuḽumbunnu oḽaṅṅaḽ

kaṇṇiṇagaḽ pŏḻikkunnu nīraruvi

nĕñjinuḽḽil tuḽumbunnu oḽaṅṅaḽ (ñānŏru )

ĕn kathagaḽ ñānĕḻudi

adinŏḍuvil śubhamilla

innoḽaṁ ñānalaññu

manassinuḽḽil śāndiyilla

tolviyidĕnnĕḻudaṭṭĕ varuṁ kālaṁ

tuṇayāyinimel ĕnikkār (ñānŏru )