Nyaaanoru raajaavaayaal

ഞാനൊരു രാജാവായാല്‍
Year
Language

ഞാനൊരു രാജാവായാല്‍ നിന്നെ റാണിയാക്കാം പെണ്ണേ
കൊച്ചു രാജകുമാരനും രാജകുമാരിയും
തോളിലേറി തുള്ളേണം...എന്റെ തോളിലേറി തുള്ളേണം..
(ഞാനൊരു രാജാവായാല്‍....)

കരളിന്റെ ഉള്ളില്‍ നിന്നും പ്രണയത്തിന്‍ നൂലെടുത്തു്
പെണ്ണേ നിന്‍ പേരെഴുതി...
ഹൃദയത്തില്‍ അറിയാതെ ഞാനെഴുതി...
ഒളിഞ്ഞും മറഞ്ഞും എന്നെ ഇടയ്ക്കു നീ നോക്കുന്നുണ്ടെ-
ന്നറിഞ്ഞെന്നും ഞാന്‍ നടന്നു...
നിന്‍ മനസ്സില്‍ ഞാനുണ്ടെന്ന നേരറിഞ്ഞു...
പലവട്ടം നിന്നോടു പറയാന്‍ ഞാനടുത്തപ്പോള്‍
പറയാനുള്ളതു മാത്രം മറന്നുപോയി...
പറഞ്ഞില്ലെങ്കിലും പൊന്നേ അറിയാമെങ്കിലും കണ്ണേ
അതുമാത്രം കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു പോയി
എന്നേ കൊതിച്ചു പോയി....
(ഞാനൊരു രാജാവായാല്‍....)

ചന്നം ചിന്നം മഴത്തുള്ളി
മണ്ണിന്‍ നെഞ്ചില്‍ പതിച്ചപ്പോള്‍
വിണ്ണിന്‍ കണ്ണില്‍ നാണം വന്നു
ഞാനും നീയും തമ്മില്‍ത്തമ്മില്‍ നോക്കി നിന്നു
മുറ്റത്തുള്ള മുല്ലപ്പെണ്ണു്
ഞാന്‍ ചെന്നൊന്നു പറഞ്ഞപ്പോള്‍
കടലോളം പൂക്കള്‍ തന്നു
ഞാനതും ചൂടി നിനക്കായി കാത്തു നിന്നു
കവിയല്ല ഞാനെങ്കിലും കരളിലെ നിന്റെ രൂപം
കടലാസ്സില്‍ കുറിച്ചപ്പോള്‍ കവിതയായി
കരകാണാക്കടലാണു് കരളിലെ പ്രേമമെന്നു്
കവി പണ്ടു പറഞ്ഞതു വെറുതെയല്ലേ
അതു വെറുതെയല്ലേ....
(ഞാനൊരു രാജാവായാല്‍....)

ñānŏru rājāvāyāl ninnĕ ṟāṇiyākkāṁ pĕṇṇe
kŏccu rājagumāranuṁ rājagumāriyuṁ
toḽileṟi tuḽḽeṇaṁ...ĕnṟĕ toḽileṟi tuḽḽeṇaṁ..
(ñānŏru rājāvāyāl....)

karaḽinṟĕ uḽḽil ninnuṁ praṇayattin nūlĕḍuttu്
pĕṇṇe nin perĕḻudi...
hṛdayattil aṟiyādĕ ñānĕḻudi...
ŏḽiññuṁ maṟaññuṁ ĕnnĕ iḍaykku nī nokkunnuṇḍĕ-
nnaṟiññĕnnuṁ ñān naḍannu...
nin manassil ñānuṇḍĕnna neraṟiññu...
palavaṭṭaṁ ninnoḍu paṟayān ñānaḍuttappoḽ
paṟayānuḽḽadu mātraṁ maṟannuboyi...
paṟaññillĕṅgiluṁ pŏnne aṟiyāmĕṅgiluṁ kaṇṇe
adumātraṁ keḽkkān ñān kŏdiccu poyi
ĕnne kŏdiccu poyi....
(ñānŏru rājāvāyāl....)

sannaṁ sinnaṁ maḻattuḽḽi
maṇṇin nĕñjil padiccappoḽ
viṇṇin kaṇṇil nāṇaṁ vannu
ñānuṁ nīyuṁ tammilttammil nokki ninnu
muṭrattuḽḽa mullappĕṇṇu്
ñān sĕnnŏnnu paṟaññappoḽ
kaḍaloḽaṁ pūkkaḽ tannu
ñānaduṁ sūḍi ninakkāyi kāttu ninnu
kaviyalla ñānĕṅgiluṁ karaḽilĕ ninṟĕ rūbaṁ
kaḍalāssil kuṟiccappoḽ kavidayāyi
karagāṇākkaḍalāṇu് karaḽilĕ premamĕnnu്
kavi paṇḍu paṟaññadu vĕṟudĕyalle
adu vĕṟudĕyalle....
(ñānŏru rājāvāyāl....)