Nyaaanoru madagara yauvanam

ഞാനൊരു മദകര യൗവനം
Year
Language

ഞാനൊരു മദകര യൗവ്വനം
എൻ മാറിൽ മാൻപേടകൾ...
ഞാനൊരു മുറുകിയ തംബുരു
ഇതു മീട്ടാൻ കൊതിയില്ലയോ....
(ഞാനൊരു....)
എന്റെ ദാഹങ്ങളിൽ...നിന്റെ മോഹങ്ങളിൽ
ഞാനൊരുന്മാദിനി......
(ഞാനൊരു....)

കണ്ടു പഴകിയ രൂപമല്ലിതു്
മെയ്യോടു ചേരാൻ വരൂ....
കേട്ടു പഴകിയ താളമല്ലിതു്
കൈതട്ടി ആടാൻ വരൂ....
(കണ്ടു....)
വീഞ്ഞു പതയുന്നൂ...ലഹരി ഒഴുകുന്നൂ...
എന്റെ താഴ്‌വരയിൽ ഇടറി വീഴുക നീ...
(ഞാനൊരു....)

എന്റെ മണിയറ വാതിലിലായ്
ആരോ തുറക്കുന്നതിതാ...
എന്റെ മാറിലെ നീലയവനിക
ഒഴുകി മാറുന്നിതാ...
(എന്റെ...)
എന്റെ കുളിരഴകിൽ...പെയ്തു മായുക നീ...
എന്റെ മലർവനിയിൽ..വീണുറങ്ങുക നീ...
(ഞാനൊരു....)

ñānŏru madagara yauvvanaṁ
ĕn māṟil mānpeḍagaḽ...
ñānŏru muṟugiya taṁburu
idu mīṭṭān kŏdiyillayo....
(ñānŏru....)
ĕnṟĕ dāhaṅṅaḽil...ninṟĕ mohaṅṅaḽil
ñānŏrunmādini......
(ñānŏru....)

kaṇḍu paḻagiya rūbamallidu്
mĕyyoḍu serān varū....
keṭṭu paḻagiya tāḽamallidu്
kaidaṭṭi āḍān varū....
(kaṇḍu....)
vīññu padayunnū...lahari ŏḻugunnū...
ĕnṟĕ tāḻ‌varayil iḍaṟi vīḻuga nī...
(ñānŏru....)

ĕnṟĕ maṇiyaṟa vādililāy
āro tuṟakkunnadidā...
ĕnṟĕ māṟilĕ nīlayavaniga
ŏḻugi māṟunnidā...
(ĕnṟĕ...)
ĕnṟĕ kuḽiraḻagil...pĕydu māyuga nī...
ĕnṟĕ malarvaniyil..vīṇuṟaṅṅuga nī...
(ñānŏru....)