ഞാനിവിടെ ഏല്‍പ്പിയ്ക്കുന്നു
ഞാനവിടെയേല്പിക്കുന്നു പ്രാണസഖി എൻ ഹൃദയം
ഞാനവിടെയേല്പിക്കുന്നു മധുരചിന്താമണിസദനം
ഞാനവിടെയെന്നുമെന്നും രാഗപൂജ ചെയ്യുമല്ലോ
ഗാനസാന്ദ്ര സങ്കല്പങ്ങൾ അമൃതധാര പെയ്യുമല്ലോ
(ഞാനവിടെ..)
ജീവിതവിശാലവീഥി താണ്ടുമൊരു ശുഭദിവസം
ഈ വഴി നാം കണ്ടു മുട്ടി സുന്ദരമൊരു ലഘുനിമിഷം
അന്നു തന്നെ ഞാനറിഞ്ഞു പ്രേമമേകും ഹൃദയഭാരം
അന്നു തന്നെ വിരഹതാപം ഞാനറിഞ്ഞു പിരിയും നേരം
(ഞാനവിടെ..)
വാനിടത്തിൻ മാളികയിൽ വാണരുളും വാർമതി നീ
കാനനത്തിൻ കൂരിരുളിൽ കണ്മിഴിച്ച പുൽക്കൊടി ഞാൻ
പ്രേമപുഷ്പവാടിയിലെ പൂവുകളാണിനി മേലിൽ
നാമിവിടെ ഒന്നു ചേർന്നു കാമുകനും കണ്മണിയും
(ഞാനവിടെ..)
ñānaviḍĕyelbikkunnu prāṇasakhi ĕn hṛdayaṁ
ñānaviḍĕyelbikkunnu madhurasindāmaṇisadanaṁ
ñānaviḍĕyĕnnumĕnnuṁ rāgabūja sĕyyumallo
gānasāndra saṅgalbaṅṅaḽ amṛtadhāra pĕyyumallo
(ñānaviḍĕ..)
jīvidaviśālavīthi tāṇḍumŏru śubhadivasaṁ
ī vaḻi nāṁ kaṇḍu muṭṭi sundaramŏru laghunimiṣaṁ
annu tannĕ ñānaṟiññu premameguṁ hṛdayabhāraṁ
annu tannĕ virahadābaṁ ñānaṟiññu piriyuṁ neraṁ
(ñānaviḍĕ..)
vāniḍattin māḽigayil vāṇaruḽuṁ vārmadi nī
kānanattin kūriruḽil kaṇmiḻicca pulkkŏḍi ñān
premabuṣpavāḍiyilĕ pūvugaḽāṇini melil
nāmiviḍĕ ŏnnu sernnu kāmuganuṁ kaṇmaṇiyuṁ
(ñānaviḍĕ..)