Nyaaanidaa tiriccettee

ഞാനിതാ തിരിച്ചെത്തീ
Work
Year
Language

ഞാനിതാ തിരിച്ചെത്തി മത്സഖി പൊയ്പോയോരെന്‍
ഗാനസാമ്രാജ്യത്തിന്റെ വീഥിയില്‍ ഭിക്ഷയ്ക്കായി
വീണ്ടുമെന്‍ നാദത്തിന്റെ ശക്തിയാലീ സാമ്രാജ്യം
വീണ്ടെടുക്കുവാനെനിയ്ക്കാശയില്ലെന്നാകിലും
ഞാനൊരു പരദേശിയായിട്ടീ സ്വര്‍ഗ്ഗത്തിന്റെ
കോണിലൊരരയാലിന്‍ ഛായയില്‍ ശയിച്ചോട്ടേ

താരുണ്യസ്വപ്നത്തിന്റെ പൂവനപൊയ്കയിതില്‍
പ്രേമത്തിന്‍ നീരിനായി ദാഹിച്ചു വന്നവള്‍ ഞാന്‍ -
ദാഹിച്ചു വന്നവള്‍ ഞാന്‍ - (താരുണ്യ)

വാസന്തശലഭത്തിന്‍ ആദ്യാനുരാഗം വാങ്ങാന്‍
ആശിച്ചു കൈകള്‍ നീട്ടും കാനനമന്ദാരം ഞാന്‍
ചൈത്രപൌര്‍ണമി കോര്‍ത്ത വൈഡൂര്യമാല വാങ്ങാന്‍
ഇത്ര നാള്‍ കാത്തിരുന്ന സുന്ദരിസന്ധ്യയല്ലോ (താരുണ്യ)

ദാമ്പത്യ സാമ്രാജ്യത്തില്‍ മന്നവാ നിനക്കായ്
പൂമ്പട്ടു വിരിക്കുന്നു വാടാത്ത പ്രതീക്ഷകള്‍
എന്‍ കൊച്ചു സങ്കല്പത്തിന്‍ മുന്തിരി തണലിങ്കല്‍
സംഗീതമധു മോന്താന്‍ അങ്ങു വന്നെത്തിയല്ലോ.
(താരുണ്യ)

ñānidā tiriccĕtti matsakhi pŏyboyorĕn
gānasāmrājyattinṟĕ vīthiyil bhikṣaykkāyi
vīṇḍumĕn nādattinṟĕ śaktiyālī sāmrājyaṁ
vīṇḍĕḍukkuvānĕniykkāśayillĕnnāgiluṁ
ñānŏru paradeśiyāyiṭṭī svarggattinṟĕ
koṇilŏrarayālin shāyayil śayiccoṭṭe

tāruṇyasvapnattinṟĕ pūvanabŏygayidil
premattin nīrināyi dāhiccu vannavaḽ ñān -
dāhiccu vannavaḽ ñān - (tāruṇya)

vāsandaśalabhattin ādyānurāgaṁ vāṅṅān
āśiccu kaigaḽ nīṭṭuṁ kānanamandāraṁ ñān
saitrabaൌrṇami kortta vaiḍūryamāla vāṅṅān
itra nāḽ kāttirunna sundarisandhyayallo (tāruṇya)

dāmbatya sāmrājyattil mannavā ninakkāy
pūmbaṭṭu virikkunnu vāḍātta pradīkṣagaḽ
ĕn kŏccu saṅgalbattin mundiri taṇaliṅgal
saṁgīdamadhu mondān aṅṅu vannĕttiyallo.
(tāruṇya)