Nyaaan raajaa

ഞാൻ രാജാ
Year
Language

ഞാന്‍ രാജാ ഹോയ് മഹരാജാ
ഈരേഴുലോകം ഇനിയെന്റെ സ്വന്തം
ഇനിയെന്തുവേണം പൊന്നേ

കനവാണേ ഇതു കനവാണേ
നാടോടിയല്ലേ നാണക്കേടല്ലേ
നാടില്ലാ മന്നന്റെ മോഹം

ഞാന്‍ എന്‍ കയ്യില്‍ ചെങ്കോലേന്തിനില്‍ക്കും
സാമ്രാട്ടാണയ്യയ്യോ
മോഷണമല്ലേ തൊഴില്‍ രാജാ
ഭൂഷണമാണോ ഇതുരാജാ
വേഷങ്ങള്‍ എന്നോടു വേണ്ടല്ലോ ദുഷ്യന്താ

പൊന്‍ പൂ പൂത്തുനില്‍ക്കും എന്നുള്‍ പൂവനത്തില്‍
വാവാ നീ വന്നാട്ടേ
പ്രേമിക്കാനൊരു സുഖമാണേ
പതിരില്ലാത്തൊരു നേരാണേ
എന്നെന്നും കണ്ണേ നിന്നുള്ളത്തില്‍ ഞാനാണേ

ഞാന്‍ റാണീ രതിറാണീ
ഈദേഹമാകെ ഇതളിട്ട മോഹം
ഇനിയെന്നു തീരും പൊന്നേ

ഞാന്‍ രാജാ രതിരാജാ
ഈ പൂവിലൂറും തേനുണ്ണാനല്ലേ
ഇനിനിന്റെ രാജന്‍ സഖീ

ñān rājā hoy maharājā
īreḻulogaṁ iniyĕnṟĕ svandaṁ
iniyĕnduveṇaṁ pŏnne

kanavāṇe idu kanavāṇe
nāḍoḍiyalle nāṇakkeḍalle
nāḍillā mannanṟĕ mohaṁ

ñān ĕn kayyil sĕṅgolendinilkkuṁ
sāmrāṭṭāṇayyayyo
moṣaṇamalle tŏḻil rājā
bhūṣaṇamāṇo idurājā
veṣaṅṅaḽ ĕnnoḍu veṇḍallo duṣyandā

pŏn pū pūttunilkkuṁ ĕnnuḽ pūvanattil
vāvā nī vannāṭṭe
premikkānŏru sukhamāṇe
padirillāttŏru nerāṇe
ĕnnĕnnuṁ kaṇṇe ninnuḽḽattil ñānāṇe

ñān ṟāṇī radiṟāṇī
īdehamāgĕ idaḽiṭṭa mohaṁ
iniyĕnnu tīruṁ pŏnne

ñān rājā radirājā
ī pūvilūṟuṁ tenuṇṇānalle
inininṟĕ rājan sakhī