Nyaaan piranna naattil

ഞാന്‍ പിറന്ന നാട്ടില്‍
Year
Language

ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍മരക്കാട്ടില്‍
ഇപ്പൊഴുമുണ്ടിപ്പൊഴുമുണ്ടൊരു ദുര്‍ഗ്ഗാക്ഷേത്രം

ഇടിഞ്ഞുപൊളിഞ്ഞൊരാക്ഷേത്രത്തില്‍
നടതുറന്നിരുന്നൊരു കാലം
പൂപോലുള്‍ലൊരു പുലയിപ്പെണ്ണിനെ
പൂജാരി മയക്കിയെടുത്തു......

പുലയിപ്പെണ്ണിന്നുള്ളിലെ ചിപ്പിയില്‍
പുതിയൊരു മുത്തുവളര്‍ന്നപ്പോള്‍
പുലയന്‍.. മകളേ... ബലിക്കല്‍പ്പുരയില്‍
കുരുതികൊടുത്തു കുരുതികൊടുത്തു

അടഞ്ഞുകിടക്കുമാ ക്ഷേത്രത്തില്‍
അവളുടെ ചിലമ്പൊലി കേള്‍ക്കാം
പാതിരയായാല്‍ കാണാം അവിടെ
തീപാറും അവളുടെ മിഴികള്‍

ñān piṟanna nāṭṭil ñāvalmarakkāṭṭil
ippŏḻumuṇḍippŏḻumuṇḍŏru durggākṣetraṁ

iḍiññubŏḽiññŏrākṣetrattil
naḍaduṟannirunnŏru kālaṁ
pūboluḽlŏru pulayippĕṇṇinĕ
pūjāri mayakkiyĕḍuttu......

pulayippĕṇṇinnuḽḽilĕ sippiyil
pudiyŏru muttuvaḽarnnappoḽ
pulayan.. magaḽe... balikkalppurayil
kurudigŏḍuttu kurudigŏḍuttu

aḍaññugiḍakkumā kṣetrattil
avaḽuḍĕ silambŏli keḽkkāṁ
pādirayāyāl kāṇāṁ aviḍĕ
tībāṟuṁ avaḽuḍĕ miḻigaḽ