ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ
പ്രാകൃതയുഗമുഖഛായകളേ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കും ഈ
തിരകളും നിങ്ങളുമൊരുപോലെ
ആകാശഗോപുരത്തിന്‍ മുകളിലുദിച്ചോ-
രാദിത്യബിംബമിതാ കടലില്‍ മുങ്ങി
ആയിരമുറുമികള്‍ ഊരിവീശി
അംബരപ്പടവിനു മതിലുകെട്ടി
പകല്‍ വാണ പെരുമാളിന്‍ രാജ്യഭാരം വെറും
പതിനഞ്ചുനാഴിക മാത്രം
വാഹിനീതടങ്ങളില്‍ അർദ്ധനഗ്നാംഗിയായ്
മോഹിനിയാട്ടമാടും ചന്ദ്രലേഖേ
അംഗലാവണ്യത്തിന്‍ അമൃതു നീട്ടി
അഷ്ടദിക്പാലകര്‍ മതിമയക്കി
പളുങ്കുമണ്ഡപത്തില്‍ നിന്റെ നൃത്തം വെറും
പതിനഞ്ചുനാഴിക മാത്രം