Nyaaan nin kaigalil

ഞാന്‍ നിന്‍ കൈകളില്‍
Work
Year
Language

ഞാന്‍ നിന്‍ കൈകളില്‍ അര്‍പ്പിക്കുന്നു
എന്‍ ജീവിതദുഃഖഭാരം
നീ വരൂ...ശാന്തി തന്‍ സന്ദേശമായ്
എന്‍ മനം പ്രശാന്തമാക്കേണമേ ...
ആ...ആ...ആ ...ആ.....

ഈ പാരില്‍ പറുദീസ തീര്‍ക്കാന്‍
മുള്‍മുടി ചൂടിയ ദൈവപുത്രാ
നീ വരൂ....നക്ഷത്രദീപങ്ങളാല്‍
ഈ ഇരുളില്‍ എന്നെ നയിക്കേണമേ....
ആ...ആ...ആ ...ആ.....

എന്‍ കണ്ണുനീര്‍ത്തുള്ളികളാല്‍
നിന്‍ പാദങ്ങള്‍ കഴുകിടാം ഞാന്‍
നീ വരൂ...ഈ വിശ്വസംഗീതമായ്....
നിന്‍ സ്വരം കാതോര്‍ത്തുനില്‍ക്കുന്നു ഞാന്‍ .....
ആ...ആ...ആ ...ആ.....

ñān nin kaigaḽil arppikkunnu
ĕn jīvidaduḥkhabhāraṁ
nī varū...śāndi tan sandeśamāy
ĕn manaṁ praśāndamākkeṇame ...
ā...ā...ā ...ā.....

ī pāril paṟudīsa tīrkkān
muḽmuḍi sūḍiya daivabutrā
nī varū....nakṣatradībaṅṅaḽāl
ī iruḽil ĕnnĕ nayikkeṇame....
ā...ā...ā ...ā.....

ĕn kaṇṇunīrttuḽḽigaḽāl
nin pādaṅṅaḽ kaḻugiḍāṁ ñān
nī varū...ī viśvasaṁgīdamāy....
nin svaraṁ kādorttunilkkunnu ñān .....
ā...ā...ā ...ā.....