Nrtyadi nrtyadi

നൃത്യതി നൃത്യതി
Work
Year
Language

നൃത്യതി നൃത്യതി ബ്രഹ്മപദം
നക്ഷത്ര നവഗ്രഹ ഹംസപദം
നൃത്യതി നൃത്യതി ബ്രഹ്മപദം

ആയിരം അണ്ഡകടാഹങ്ങളലയും
അനന്തമാം ക്ഷീരപഥത്തില്‍
ശബ്ദമായ് രൂപമായ് ജീവനുവിടരാന്‍
സഹസ്രദലങ്ങളായ് മിഴിതുറക്കാന്‍
വിശ്വശില്‍പ്പിയുടെ പിച്ചളച്ചെണ്ടയില്‍
വിളഞ്ഞൂ പണ്ടീ താളം
താളം ആദിതാളം ഇത്
ധ്വനിപ്രതിധ്വനികള്‍തന്‍ പ്രണവതാളം
താളം.....
നൃത്യതി നൃത്യതി ബ്രഹ്മപദം.....

വീണാവേണുമൃദംഗനിനാദം
വിഹരതി വിദ്യാധരഗീതം
സര്‍പ്പഫണത്തിരുമുടിക്കെട്ടുലയും
യക്ഷകിന്നര നടനമേളം
അഷ്ടദിക്പാലകര്‍ കൊട്ടുംതുടിയുടെ
സൃഷ്ടിസ്ഥിതിലയതാളം
താളം ആദിതാളം ഇത്
ധനധാന്യപ്രപഞ്ചത്തിന്‍ ഭ്രമണതാളം താളം
നൃത്യതി നൃത്യതി ബ്രഹ്മപദം.....

nṛtyadi nṛtyadi brahmabadaṁ
nakṣatra navagraha haṁsabadaṁ
nṛtyadi nṛtyadi brahmabadaṁ

āyiraṁ aṇḍagaḍāhaṅṅaḽalayuṁ
anandamāṁ kṣīrabathattil
śabdamāy rūbamāy jīvanuviḍarān
sahasradalaṅṅaḽāy miḻiduṟakkān
viśvaśilppiyuḍĕ piccaḽaccĕṇḍayil
viḽaññū paṇḍī tāḽaṁ
tāḽaṁ ādidāḽaṁ it
dhvanipradidhvanigaḽtan praṇavadāḽaṁ
tāḽaṁ.....
nṛtyadi nṛtyadi brahmabadaṁ.....

vīṇāveṇumṛdaṁganinādaṁ
viharadi vidyādharagīdaṁ
sarppaphaṇattirumuḍikkĕṭṭulayuṁ
yakṣaginnara naḍanameḽaṁ
aṣṭadikpālagar kŏṭṭuṁtuḍiyuḍĕ
sṛṣṭisthidilayadāḽaṁ
tāḽaṁ ādidāḽaṁ it
dhanadhānyaprabañjattin bhramaṇadāḽaṁ tāḽaṁ
nṛtyadi nṛtyadi brahmabadaṁ.....