Novumidanenyajil

നോവുമിടനെഞ്ചിൽ
Work
Year
Language

നോവുമിടനെഞ്ചില്‍‍‍ നിറശോകലയഭാവം
വിങ്ങുമിരുള്‍ മൂടും ഒരു സാന്ദ്രമധുരാഗം
പാഴ്‌നിഴലലഞ്ഞു ഏകാന്തരാവില്‍
ആരേ പോരും വീണ്ടും ഒരു തിരിനാളവുമായ്
(നോവും‍)

കാലം കുരുക്കും കൂട്ടിനുള്ളില്‍
കല്‍‌പ്പാന്തമോളം ബന്ധിതര്‍ നാം
കാണാക്കണ്ണീര്‍പ്പാടം നീന്തുമ്പോഴും
പാരാവാരക്കോളില്‍ താഴുമ്പോഴും
ദൂരേ മായാദ്വീപാം മറുകര തിരയുകയോ
(നോവും‍)

ജന്മാന്തരത്തിന്‍ തീരങ്ങളില്‍
കര്‍മ്മബന്ധങ്ങള്‍ കാതോര്‍ക്കവേ
മായാമന്ത്രം ചൊല്ലും കാറ്റിന്‍ ചുണ്ടില്‍
മൗനം മൂളും പാട്ടിന്‍ ഈണംപോലെ
മോക്ഷം നേടാന്‍ തേടാം അരിയൊരു ഗുരുചരണം
(നോവും‍)

novumiḍanĕñjil niṟaśogalayabhāvaṁ
viṅṅumiruḽ mūḍuṁ ŏru sāndramadhurāgaṁ
pāḻ‌niḻalalaññu egāndarāvil
āre poruṁ vīṇḍuṁ ŏru tirināḽavumāy
(novuṁ)

kālaṁ kurukkuṁ kūṭṭinuḽḽil
kal‌ppāndamoḽaṁ bandhidar nāṁ
kāṇākkaṇṇīrppāḍaṁ nīndumboḻuṁ
pārāvārakkoḽil tāḻumboḻuṁ
dūre māyādvībāṁ maṟugara tirayugayo
(novuṁ)

janmāndarattin dīraṅṅaḽil
karmmabandhaṅṅaḽ kādorkkave
māyāmandraṁ sŏlluṁ kāṭrin suṇḍil
maunaṁ mūḽuṁ pāṭṭin īṇaṁpolĕ
mokṣaṁ neḍān deḍāṁ ariyŏru gurusaraṇaṁ
(novuṁ)