നോവുഭാരം ചുമലില്‍ താങ്ങാന്‍
നോവുഭാരം ചുമലിൽ താങ്ങാൻ
നൂറുകാതം താണ്ടീടാൻ
കാലമാകും രജകൻ പോറ്റും
പ്രാണിയാണീ പാവങ്ങൾ...
വിധി തരുന്ന വിഴുപ്പും പേറി
വീഥിതോറും പായുമ്പോൾ
കുതികുതിച്ചു തമസ്സിൻ കുഴിയിൽ
വീണു കേഴും കാക്കാലരാക്കോലങ്ങൾ
നോവുഭാരം ചുമലിൽ താങ്ങാൻ
നൂറുകാതം താണ്ടീടാൻ....
പാപജന്മ പടവുകൾ കേറി
പാതതോറും അലഞ്ഞാലും
കൊച്ചിനായൊരു വറ്റു കിടയ്ക്കാൻ
കൊതി മുഴുത്തു നടന്നാലും
കഷ്ടജാതക വിധിയാലോ
ശിഷ്ടജീവിത കഥയാലോ
നീ തളർന്നു മയങ്ങുമ്പോൾ
കൈവരുന്നതു കണ്ണീർക്കിനാവല്ലയോ...
(നോവുഭാരം....)
വേനലേകും വെയിലിൽ വെന്തും
വർഷകാലംപോൽ പെയ്തും
സ്വപ്നവാണിഭ യാത്രകളിൽ
പൊൻകിനാവിൻ പൂ വിറ്റും
കുഞ്ഞുമോഹക്കൂടുകളിൽ
കൂരിരുട്ടിൻ രാവുകളിൽ
ശോകരാഗം പാടുകയോ...
നെഞ്ചു നീറ്റിയ പാവങ്ങൾ രാപ്പാടികൾ...
(നോവുഭാരം....)
novubhāraṁ sumalil tāṅṅān
nūṟugādaṁ tāṇḍīḍān
kālamāguṁ rajagan poṭruṁ
prāṇiyāṇī pāvaṅṅaḽ...
vidhi tarunna viḻuppuṁ peṟi
vīthidoṟuṁ pāyumboḽ
kudigudiccu tamassin kuḻiyil
vīṇu keḻuṁ kākkālarākkolaṅṅaḽ
novubhāraṁ sumalil tāṅṅān
nūṟugādaṁ tāṇḍīḍān....
pābajanma paḍavugaḽ keṟi
pādadoṟuṁ alaññāluṁ
kŏccināyŏru vaṭru kiḍaykkān
kŏdi muḻuttu naḍannāluṁ
kaṣṭajādaga vidhiyālo
śiṣṭajīvida kathayālo
nī taḽarnnu mayaṅṅumboḽ
kaivarunnadu kaṇṇīrkkināvallayo...
(novubhāraṁ....)
venaleguṁ vĕyilil vĕnduṁ
varṣagālaṁpol pĕyduṁ
svapnavāṇibha yātragaḽil
pŏnkināvin pū viṭruṁ
kuññumohakkūḍugaḽil
kūriruṭṭin rāvugaḽil
śogarāgaṁ pāḍugayo...
nĕñju nīṭriya pāvaṅṅaḽ rāppāḍigaḽ...
(novubhāraṁ....)