നോട്ടം തിരനോട്ടം
നേട്ടം പ്രേമത്തിൻ കൈനീട്ടം
കുളിരുകോരും നോട്ടം
വിരുന്നുവരും കരിവണ്ടിൻ തിരനോട്ടം
യൌവ്വനാനുഭൂതികൾ പകരും നേട്ടം
നോട്ടം തിരനോട്ടം
നേട്ടം പ്രേമത്തിൻ കൈനീട്ടം
ഈണങ്ങളിൽ ഇതളുണരും നാണം...
നാണം നിന്നാടും മോഹിനിയാട്ടം
ഈണങ്ങളിൽ ഇതളുണരും നാണം
നിന്നാടും മോഹിനിയാട്ടം
അല്ലിത്താമരക്കടവിലെ ഓരത്തി-
ലാലിംഗനത്തിൻ അരങ്ങേറ്റം
ആ...ആ...ആ ആ ആ...
നോട്ടം തിരനോട്ടം
നേട്ടം പ്രേമത്തിൻ കൈനീട്ടം
ചേതോഹരം ശ്രുതിമധുരം സ്വപ്നം...
സ്വപ്നം താരാട്ടും കാകളിമാടം
ചേതോഹരം ശ്രുതിമധുരം സ്വപ്നം
താരാട്ടും കാകളിമാടം
വർണ്ണപ്പൂമ്പൊടി വിതറുന്ന വസന്തത്തിൽ
വീഴും മഴവില്ലിൻ കൊടിയേറ്റം
ആ...ആ...ആ ആ ആ....
(നോട്ടം....)