നൂറു നൂറു ചുഴലികളലറും മനസ്സൊരു മരുഭൂമി (2)
പോയകാല നിനവുകളെല്ലാം ഒട്ടകക്കൂട്ടങ്ങള്‍ (2)
തെല്ലകലെ കാനല്‍ജലം ഇല്ലവിടെ ദാഹജലം
ഓ ...സംഘര്‍ഷം ...
ആ ...
എന്തെല്ലാം സ്വപ്‌നങ്ങള്‍ കാലിടറുന്നിവിടെ
ഏതെല്ലാം ദുഃഖങ്ങള്‍ തീ ചൊരിയുന്നിവിടെ
എന്തെല്ലാം സ്വപ്‌നങ്ങള്‍ കാലിടറുന്നിവിടെ
ഏതെല്ലാം ദുഃഖങ്ങള്‍ തീ ചൊരിയുന്നിവിടെ
മരുപ്പച്ച തേടുന്നു മരിക്കാത്ത മോഹങ്ങള്‍
എരിയുന്ന മണല്‍ പൊരിയുന്ന പകല്‍
കരിയുന്ന പ്രതീക്ഷകള്‍
എരിയുന്ന മണല്‍ പൊരിയുന്ന പകല്‍
കരിയുന്ന പ്രതീക്ഷകള്‍
(നൂറു നൂറു )
അങ്ങിങ്ങായ് സ്നേഹത്തിന്‍ ഈന്തകള്‍ തണല്‍ പകരും
അങ്ങിങ്ങായ് ദ്രോഹത്തിന്‍ കള്ളികള്‍ മുള്ളുതിരും
അങ്ങിങ്ങായ് സ്നേഹത്തിന്‍ ഈന്തകള്‍ തണല്‍ പകരും
അങ്ങിങ്ങായ് ദ്രോഹത്തിന്‍ കള്ളികള്‍ മുള്ളുതിരും
കനല്‍ക്കാറ്റ് വീശുന്നു കൊടും ദീര്‍ഘനിശ്വാസം
തളരുന്നു ചിലര്‍ തകരുന്നു പലര്‍
തുടരുന്നു പ്രതീക്ഷകള്‍
തളരുന്നു ചിലര്‍ തകരുന്നു പലര്‍
തുടരുന്നു പ്രതീക്ഷകള്‍
(നൂറു നൂറു )