നൂറു നൂറു പുലരികൾ വിരിയട്ടെ
നൂറു നൂറു കരളുകൾ കുളിരട്ടെ
നൂറു പാനപാത്രങ്ങൾ നിറയട്ടെ
നൂപുര മണിനാദം ഉയരട്ടെ (നൂറു നൂറു)
നീല നിയോൺ ദീപമാല മേലേ
നിത്യ വർണ്ണ സ്വപ്ന മേള നീളെ
മദന രാഗ പല്ലവങ്ങൾ പോലെ
മന്ദം ആടും യുവ പദങ്ങൾ നീളെ (നൂറു നൂറു )
ദാഹഗീതം ഒഴുകിടുന്ന രാവിൽ
ടാലിയാ ചിരിച്ചിടുന്ന രാവിൽ
നിന്റെ മന്ദഹാസമായ് വിടരാൻ
എന്റെ ചുംബനം കൊതിക്കും രാവിൽ (നൂറു നൂറു)
nūṟu nūṟu pularigaḽ viriyaṭṭĕ
nūṟu nūṟu karaḽugaḽ kuḽiraṭṭĕ
nūṟu pānabātraṅṅaḽ niṟayaṭṭĕ
nūbura maṇinādaṁ uyaraṭṭĕ (nūṟu nūṟu)
nīla niyoṇ dībamāla mele
nitya varṇṇa svapna meḽa nīḽĕ
madana rāga pallavaṅṅaḽ polĕ
mandaṁ āḍuṁ yuva padaṅṅaḽ nīḽĕ (nūṟu nūṟu )
dāhagīdaṁ ŏḻugiḍunna rāvil
ṭāliyā siricciḍunna rāvil
ninṟĕ mandahāsamāy viḍarān
ĕnṟĕ suṁbanaṁ kŏdikkuṁ rāvil (nūṟu nūṟu)