Nombarakkoottile

നൊമ്പരക്കൂട്ടിലെ
Year
Language

നൊമ്പരക്കൂട്ടിലെ തിങ്കളേ
രാജകുമാരനിന്നേകനായ്
രാവിന്നു സ്വന്തമല്ല
പകലിന്നു സ്വന്തമല്ല
മൂവന്തിയോ ദൂരെയായ്
മോഹാംബരം ശൂന്യമായ്...

ഇഷ്ടസങ്കല്പമായ് കണ്ടറിഞ്ഞ്
അന്നവും പ്രാണനും തൊട്ടുതന്ന്
കൂടപ്പിറപ്പുപോല്‍ ഓമനിച്ച്‌
ഇല്ലാക്കിടാങ്ങളെ നീ വളര്‍ത്തി
സ്വപ്നം വിതച്ചെടുത്ത്
സ്നേഹം പകുത്തെടുത്ത്
പകര്‍ന്നതല്ലേ...
ആരുമിലാതിന്നേകനായോ..
പൈതൃകംപോലുമിന്നന്യമായോ...

കൈവിരല്‍ കുങ്കുമം തൊട്ടുതൊട്ട്
കണ്മിഴിപ്പൂക്കളില്‍ മയ്യെഴുതി
കാരുണ്യഗംഗയില്‍ മുടിയൊതുക്കി
അക്ഷരത്തിരകളില്‍ മുഖം നോക്കി
രാമായണത്തിലെ രാജസ്വരൂപമായ്
വാണതല്ലേ...
ആരുമല്ലാതിന്നേകനായി..
പൊന്‍നിഴല്‍പ്പാടുകള്‍ മാഞ്ഞുപോയി..

nŏmbarakkūṭṭilĕ tiṅgaḽe
rājagumāraninneganāy
rāvinnu svandamalla
pagalinnu svandamalla
mūvandiyo dūrĕyāy
mohāṁbaraṁ śūnyamāy...

iṣṭasaṅgalbamāy kaṇḍaṟiññ
annavuṁ prāṇanuṁ tŏṭṭudann
kūḍappiṟappubol omanicc‌
illākkiḍāṅṅaḽĕ nī vaḽartti
svapnaṁ vidaccĕḍutt
snehaṁ paguttĕḍutt
pagarnnadalle...
ārumilādinneganāyo..
paitṛkaṁpoluminnanyamāyo...

kaiviral kuṅgumaṁ tŏṭṭudŏṭṭ
kaṇmiḻippūkkaḽil mayyĕḻudi
kāruṇyagaṁgayil muḍiyŏdukki
akṣarattiragaḽil mukhaṁ nokki
rāmāyaṇattilĕ rājasvarūbamāy
vāṇadalle...
ārumallādinneganāyi..
pŏnniḻalppāḍugaḽ māññuboyi..