Nityasaidanya daayagaa

നിത്യചൈതന്യ ദായകാ
Work
Year
Language

നിത്യചൈതന്യദായകാ
കര്‍ത്താവേ ശ്രീയേശുനാഥാ
സത്യത്തിന്‍ ദീപം കൊളുത്തൂ പാരില്‍
മര്‍ത്ത്യര്‍ക്കു ശാന്തി നല്‍കൂ (നിത്യചൈതന്യ)

കാലിത്തൊഴുത്തില്‍ പിറന്നൂ ഞങ്ങള്‍ക്കായ്
കാല്‍വരിക്കുന്നില്‍ ജീവന്‍ വെടിഞ്ഞു
കാരുണ്യക്കടലേ കനിവിന്‍ രൂപമേ
കൂരിരുള്‍ മാറ്റേണമേ ഭൂവിലെ
കൂരിരുള്‍ മാറ്റേണമേ (നിത്യചൈതന്യ)

ലോകത്തിനെങ്ങും വെളിച്ചം പകരുന്ന
ത്യാഗത്തിന്‍ മെഴുതിരിനാളമേ
കൂരിരുള്‍ക്കാട്ടില്‍ ഞങ്ങള്‍ക്കെന്നും
നേര്‍വഴി കാട്ടേണമേ എന്നും
നേര്‍വഴി കാട്ടേണമേ (നിത്യചൈതന്യ)

nityasaidanyadāyagā
karttāve śrīyeśunāthā
satyattin dībaṁ kŏḽuttū pāril
marttyarkku śāndi nalgū (nityasaidanya)

kālittŏḻuttil piṟannū ñaṅṅaḽkkāy
kālvarikkunnil jīvan vĕḍiññu
kāruṇyakkaḍale kanivin rūbame
kūriruḽ māṭreṇame bhūvilĕ
kūriruḽ māṭreṇame (nityasaidanya)

logattinĕṅṅuṁ vĕḽiccaṁ pagarunna
tyāgattin mĕḻudirināḽame
kūriruḽkkāṭṭil ñaṅṅaḽkkĕnnuṁ
nervaḻi kāṭṭeṇame ĕnnuṁ
nervaḻi kāṭṭeṇame (nityasaidanya)