Nityasahaaya naathe

നിത്യസഹായ നാഥേ
Work
Year
Language

നിത്യസഹായ നാഥേ....
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് നീ...
നിന്മക്കള്‍ ഞങ്ങള്‍ക്കായ് നീ....
പ്രാര്‍ത്ഥിക്ക സ്നേഹ നാഥേ

കന്യാമറിയമേ വിണ്ണിലെ രാജ
കന്യകേ ദൈവ മാതാവേ
മുട്ടുകുത്തുന്നൊരീ ഞങ്ങള്‍ തന്‍ പാപത്തിന്‍
മുക്തിക്കായ് പ്രാര്‍ത്ഥിക്ക നീ
കന്യാമറിയമേ വിണ്ണിലെ രാജ
കന്യകേ ദൈവ മാതാവേ

ഉണ്ണിമിശിഹായേ സ്നേഹിച്ചു പോറ്റിയ
വന്ദ്യമാം തൃക്കൈകളേ
നീട്ടുക നീട്ടുക നിന്മക്കള്‍ ഞങ്ങള്‍ക്ക്
നിത്യസഹായമേകാന്‍ ‍
കന്യാമറിയമേ വിണ്ണിലെ രാജ
കന്യകേ ദൈവ മാതാവേ

എത്രയും ദയയുള്ള മാതാവേ ഞങ്ങളെ
നിത്യവും താങ്ങേണമേ
ചോദിച്ചോര്‍ക്കെല്ലാം കൊടുക്കുന്ന കൈകളാല്‍ ‍
വേദന മാറ്റേണമേ
കന്യാമറിയമേ വിണ്ണിലെ രാജ
കന്യകേ ദൈവ മാതാവേ

nityasahāya nāthe....
prārtthikka ñaṅṅaḽkkāy nī...
ninmakkaḽ ñaṅṅaḽkkāy nī....
prārtthikka sneha nāthe

kanyāmaṟiyame viṇṇilĕ rāja
kanyage daiva mādāve
muṭṭuguttunnŏrī ñaṅṅaḽ tan pābattin
muktikkāy prārtthikka nī
kanyāmaṟiyame viṇṇilĕ rāja
kanyage daiva mādāve

uṇṇimiśihāye snehiccu poṭriya
vandyamāṁ tṛkkaigaḽe
nīṭṭuga nīṭṭuga ninmakkaḽ ñaṅṅaḽkk
nityasahāyamegān
kanyāmaṟiyame viṇṇilĕ rāja
kanyage daiva mādāve

ĕtrayuṁ dayayuḽḽa mādāve ñaṅṅaḽĕ
nityavuṁ tāṅṅeṇame
sodiccorkkĕllāṁ kŏḍukkunna kaigaḽāl
vedana māṭreṇame
kanyāmaṟiyame viṇṇilĕ rāja
kanyage daiva mādāve