Nityagaamugee

നിത്യകാമുകീ
Work
Year
Language

നിത്യകാമുകീ ഞാന്‍ നിന്മടിയിലെ
ചിത്രവിപഞ്ചികയാകാന്‍ കൊതിച്ചു
ആമൃണാള മൃദുലാംഗുലിയിലെ
പ്രേമപല്ലവിയാകാന്‍ കൊതിച്ചു

ആശകള്‍ സങ്കല്‍പ്പചക്രവാളത്തിലെ
ആലോലവാസന്ത മേഘങ്ങള്‍
അവയുടെ ചിറകിലെ വൈഡൂര്യമുത്തിന്
ഹൃദയമാം പുല്‍ക്കൊടി കൈനീട്ടി
കൈനീട്ടി വെറുതേ കൈനീട്ടി
നിത്യകാമുകീ..........

ആശകള്‍ വാസരസ്വപ്നമാം പൊയ്കയില്‍
ആരോവരയ്ക്കുന്ന ചിത്രങ്ങള്‍
അവയുടെ കയ്യിലെ പാനപാത്രത്തിലെ
അമൃതിനു ദാഹിച്ചു കൈനീട്ടി
കൈനീട്ടി വെറുതേ കൈനീട്ടി
നിത്യകാമുകീ..............

nityagāmugī ñān ninmaḍiyilĕ
sitravibañjigayāgān kŏdiccu
āmṛṇāḽa mṛdulāṁguliyilĕ
premaballaviyāgān kŏdiccu

āśagaḽ saṅgalppasakravāḽattilĕ
ālolavāsanda meghaṅṅaḽ
avayuḍĕ siṟagilĕ vaiḍūryamuttin
hṛdayamāṁ pulkkŏḍi kainīṭṭi
kainīṭṭi vĕṟude kainīṭṭi
nityagāmugī..........

āśagaḽ vāsarasvapnamāṁ pŏygayil
ārovaraykkunna sitraṅṅaḽ
avayuḍĕ kayyilĕ pānabātrattilĕ
amṛtinu dāhiccu kainīṭṭi
kainīṭṭi vĕṟude kainīṭṭi
nityagāmugī..............