Niseethini niseethini

നിശീഥിനി നിശീഥിനി
Year
Language

നിശീഥിനീ....നിശീഥിനീ.....
നീലക്കടലാസ്സില്‍ നീ കുറിച്ചൊരു
പ്രേമലേഖത്തിന്‍ അക്ഷരമാലകള്‍..
കാര്‍മഷിവീണു.. കണ്ണീരുവീണു
മാഞ്ഞുപോയ് സഖീ മാഞ്ഞുപോയ്...

ഏഴുനിറമുള്ള തൂലിക കൊണ്ടു നീ
ഏഴുകടലിലെ മഷി മുക്കി..
എഴുതീ സായംസന്ധ്യയിലേതോ
ഏകാന്തതയില്‍ ഇരുന്നു നീ..

(നിശീഥിനീ)

വെള്ളക്കൂട്ടിനുള്ളില്‍ മാനടയാളമുള്ള
വെള്ളിമുദ്രയും കുത്തി നീ..
ആരും കാണാത്ത ദൂതന്റെ കൈയ്യില്‍
ആരോമലേ കൊടുത്തയച്ചു നീ..

niśīthinī....niśīthinī.....
nīlakkaḍalāssil nī kuṟiccŏru
premalekhattin akṣaramālagaḽ..
kārmaṣivīṇu.. kaṇṇīruvīṇu
māññuboy sakhī māññuboy...

eḻuniṟamuḽḽa tūliga kŏṇḍu nī
eḻugaḍalilĕ maṣi mukki..
ĕḻudī sāyaṁsandhyayiledo
egāndadayil irunnu nī..

(niśīthinī)

vĕḽḽakkūṭṭinuḽḽil mānaḍayāḽamuḽḽa
vĕḽḽimudrayuṁ kutti nī..
āruṁ kāṇātta dūdanṟĕ kaiyyil
āromale kŏḍuttayaccu nī..