നിശയിലെ ശലഭമായ് മനസ്സു മെല്ലെ പാറുന്നുവോ
തെളിനിലാമഴയിലെന്‍ ഉയിരു നിന്നെയറിയുന്നുവോ
ദൂരെയൊരു കിളി പാടുന്നുവോ...ദൂതു പറയുകയാവുമോ....
കനവില്‍ നീലാമ്പലായ് വീണ്ടും പൂത്തു നില്‍ക്കുന്നുവോ ...
നിശയിലെ ശലഭമായ് മനസ്സു മെല്ലെ പാറുന്നുവോ
തെളിനിലാമഴയിലെന്‍ ഉയിരു നിന്നെയറിയുന്നുവോ
നുരയിടുമൊരു തിര പോലെ ഞാന്‍
തിരയുകയാണിന്നു മോഹങ്ങളെ...(നുരയിടുമൊരു...)
ഞാന്‍ അറിയാതെ പാടി....തേന്‍ മൊഴിയാരു തന്നു
തെന്നലില്‍ തൂവലായ് ഞാനും
നിന്നെ തേടുന്നിതാ...........
നിശയിലെ ശലഭമായ് മനസ്സു മെല്ലെ പാറുന്നുവോ
പുതിയൊരു തരളിത രാഗമായ്
ഉണരുകയാണിന്നു ഞാനാദ്യമായ്....(പുതിയൊരു...)
ഈ നീര്‍നിലാവില്‍ ഞാന്‍ ഒഴുകുന്നു വീണ്ടും
പൂന്തളിരിതൾ പോലെ ഞാന്‍ നിന്റെ കൂടെയാടുന്നിതാ......
(നിശയിലെ ശലഭമായ്.....)