Nisaye nilaav

നിശയെ നിലാവ്
Year
Language

നിശയെ നിലാവു പുണർന്നൂ
അഗ്നിശലഭങ്ങൾ പാറിപ്പറന്നു (2)
കാനനഹൃദയത്തിന്നാഴത്തിൽ നിന്നൊരു
കാതരഗീതമുയർന്നൂ (നിശയെ...)

കുളുർമഞ്ഞുതുള്ളികളിറ്റിറ്റു വീണു
പുതുമണ്ണിൻ നെഞ്ചു പുകഞ്ഞൂ (2)
ഒരു മദകരഗന്ധമുയർന്നൂ
കാടിന്റെ പൂമുടിച്ചാർത്തിൽ തലോടിയ
കാറ്റും തല ചായ്ച്ചു വീണു (നിശയെ...)

മലർശരൻ പോറ്റും മാകന്ദശാഖിയെ
വനമുല്ല കെട്ടിപ്പുണർന്നു (2)
നൂറു തിരികളിൽ ജ്വാല വിടർന്നു
ആരണ്യ ദേവി തൻ ജാലകച്ഛായയിൽ
പാടാൻ വിഷുപ്പക്ഷി വന്നു (നിശയെ...)

niśayĕ nilāvu puṇarnnū
agniśalabhaṅṅaḽ pāṟippaṟannu (2)
kānanahṛdayattinnāḻattil ninnŏru
kādaragīdamuyarnnū (niśayĕ...)

kuḽurmaññuduḽḽigaḽiṭriṭru vīṇu
pudumaṇṇin nĕñju pugaññū (2)
ŏru madagaragandhamuyarnnū
kāḍinṟĕ pūmuḍiccārttil taloḍiya
kāṭruṁ tala sāyscu vīṇu (niśayĕ...)

malarśaran poṭruṁ māgandaśākhiyĕ
vanamulla kĕṭṭippuṇarnnu (2)
nūṟu tirigaḽil jvāla viḍarnnu
āraṇya devi tan jālagacchāyayil
pāḍān viṣuppakṣi vannu (niśayĕ...)