നിശാസുന്ദരീ നില്‍ക്കൂ നില്‍ക്കൂ
നിശാസുന്ദരീ നില്‍ക്കൂ
നിന്‍ പ്രേമഗായകന്‍ വരുന്നു
നിന്‍ പ്രേതഗായകന്‍ വരുന്നു
സ്വീകരിക്കൂ എന്നെ സ്വീകരിക്കൂ
യക്ഷിപ്പാലകള്‍ പൂക്കും രാവില്‍
ലക്ഷം വിളക്കുകള്‍ എരിയും മിഴികള്‍
ദേവതേ നിന്നെത്തേടി.....
ഭൂതങ്ങള്‍ ശോകരാഗങ്ങള്‍ പാടി
പ്രേതമന്ദിര പൂമുഖപ്പടീയില്‍
പ്രണയലോല നീ പ്രത്യക്ഷയായി
അസ്ഥിപ്പൂവുകള്‍ വിടരും രാവില്‍
കെട്ടിപ്പുണരുകയെന്നെ തോഴി
പാലപ്പൂമഞ്ജം വിരിച്ചു
ഭൂതങ്ങള്‍ കാമകാവ്യങ്ങള്‍ രചിച്ചു
പ്രേതമന്ദിര മണിയറയ്ക്കുള്ളില്‍
പ്രണയവീണയായ് തുള്ളിത്തുളുമ്പു