ലലലാല...ലാലാലലാ....(2)
നിശാഗന്ധി പൂത്തുചിരിച്ചൂ ഇന്നെന്റെ മുറ്റത്തു്
നിരാശകള്‍ ഓടിയൊളിച്ചൂ എങ്ങെങ്ങോ ദൂരത്തു് ..
നിശാഗന്ധി പൂത്തുചിരിച്ചൂ ഇന്നെന്റെ മുറ്റത്തു്
നിരാശകള്‍ ഓടിയൊളിച്ചൂ എങ്ങെങ്ങോ ദൂരത്തു് ..
കനകാഭിലാഷങ്ങള്‍...ആ ..ആ ..ആ ...
അരയന്നപ്പിട പോലെ കുണുങ്ങി വന്നൂ
മുന്നില്‍ ചിരിയുടെ ചിലങ്കകള്‍ കിലുക്കി വന്നൂ.. .
അരയന്നപ്പിട പോലെ കുണുങ്ങി വന്നൂ
മുന്നില്‍ ചിരിയുടെ ചിലങ്കകള്‍ കിലുക്കി വന്നൂ
നിശാഗന്ധി പൂത്തുചിരിച്ചൂ ഇന്നെന്റെ മുറ്റത്തു്
നിരാശകള്‍ ഓടിയൊളിച്ചൂ എങ്ങെങ്ങോ ദൂരത്തു്..
പുഴകള്‍ ചിരിക്കുന്നു എങ്ങും മലരുകള്‍ വിടരുന്നു..(2)
കിളികള്‍ പറക്കുന്നൂ എങ്ങും കുയിലുകള്‍ പാടുന്നൂ (2)
എന്റെ മനസ്സിന്‍ പൊയ്കയിലോ ....
പൊന്‍ താമര വിരിയുന്നൂ..പൊന്‍ താമര വിരിയുന്നൂ.
നിശാഗന്ധി പൂത്തു ചിരിച്ചൂ ഇന്നെന്റെ മുറ്റത്തു്
നിരാശകള്‍ ഓടിയൊളിച്ചൂ എങ്ങെങ്ങോ ദൂരത്തു്
ചിറകുവിടര്‍ത്തുന്നൂ..മോഹം തെരുതെരെയണയുന്നൂ (2)
കളകള ഗാനങ്ങള്‍ എങ്ങും കുളിരലയേകുന്നൂ (2)
സ്വര്‍ഗ്ഗസുഗന്ധം ശീതളമാം എന്‍
വാടിയിലൊഴുകുന്നു..എന്‍ വാടിയിലൊഴുകുന്നൂ...
(നിശാഗന്ധി ...)