Nirave niravadyade

നിറവേ നിരവദ്യതേ
Year
Language

നിറവേ നിരവദ്യതേ
വരികെന്‍ സൌഭാഗ്യമേ
എങ്ങുമെങ്ങും എഴും നിതാന്ത മഞ്ജിമയില്‍
നിറവേ നിരവദ്യതേ....

ലലലലാ.....

ഏതോ നന്ദബിന്ദുവായി
മുന്നില്‍ മരുവുന്നു നീ
വര്‍ണ്ണം പൊഴിക്കും കന്നിക്കിനാവേ
നിനക്കായ് എന്‍ ജീവിതം
ഓ...അഴകിട്ടു നില്‍പ്പൂ തളിരിട്ടു നില്‍പ്പൂ
നീതൂകും സ്വരം കൊണ്ടേ എന്റെയുള്ളം
തേനാറാകുമ്പോള്‍ ....

ഏതോ ലാവണ്യകാരിയായി
എന്നില്‍ നിറയുന്നു നീ
പൊന്നിന്‍ തിടമ്പേ രോമാഞ്ചമൊട്ടേ
നിനക്കായ് എന്മാനസം
ഓ... മലരിട്ടു നില്‍പ്പൂ കതിരിട്ടു നില്‍പ്പൂ
നീയാകും വരം കൊണ്ട് ഈ മണ്ണില്‍
സ്വര്‍ഗ്ഗം കാണുമ്പോള്‍

niṟave niravadyade
varigĕn saൌbhāgyame
ĕṅṅumĕṅṅuṁ ĕḻuṁ nidānda mañjimayil
niṟave niravadyade....

lalalalā.....

edo nandabinduvāyi
munnil maruvunnu nī
varṇṇaṁ pŏḻikkuṁ kannikkināve
ninakkāy ĕn jīvidaṁ
o...aḻagiṭṭu nilppū taḽiriṭṭu nilppū
nīdūguṁ svaraṁ kŏṇḍe ĕnṟĕyuḽḽaṁ
tenāṟāgumboḽ ....

edo lāvaṇyagāriyāyi
ĕnnil niṟayunnu nī
pŏnnin diḍambe romāñjamŏṭṭe
ninakkāy ĕnmānasaṁ
o... malariṭṭu nilppū kadiriṭṭu nilppū
nīyāguṁ varaṁ kŏṇḍ ī maṇṇil
svarggaṁ kāṇumboḽ