Nirannalil neeraadunna bhoomi

നിറങ്ങളിൽ നീരാടുന്ന ഭൂമി
Year
Language

നിറങ്ങളില്‍ നീരാടുന്ന ഭൂമി
എനിയ്ക്കു നീ ദാനം തന്ന ഭൂമി
മഴവില്ലിന്‍ അഴകുരുകി പടരുന്ന പൂവനങ്ങള്‍
മഴവില്ലിന്‍ അഴകുരുകി പടരുന്ന പൂവനങ്ങള്‍ (നിറങ്ങളില്‍)

മയങ്ങിക്കിടന്നാലും മനസ്സിന്റെ മണിവീണ
ഉലഞ്ഞുണര്‍ന്നിടുമീ ഉണര്‍ത്തുപാട്ടില്‍
മയങ്ങിക്കിടന്നാലും മനസ്സിന്റെ മണിവീണ
ഉലഞ്ഞുണര്‍ന്നിടുമീ ഉണര്‍ത്തുപാട്ടില്‍
സഖി നിന്നാനനം ഒരു വൃന്ദാവനം ചൊടിനിറയേ കുങ്കുമം
ഓ..രാഗാര്‍ദ്രമാം കുങ്കുമം തൂകുകെന്‍ ജീവനില്‍ (നിറങ്ങളില്‍)

ഹിമപുഷ്പവര്‍ഷത്തില്‍ തളിരിളം പൂമേനി
കുളിര്‍മുത്തുമണിമാല പുതച്ചിടുമ്പോള്‍
ഹിമപുഷ്പവര്‍ഷത്തില്‍ തളിരിളം പൂമേനി
കുളിര്‍മുത്തുമണിമാല പുതച്ചിടുമ്പോള്‍
മധുരാലിംഗനം പകരും സാന്ത്വനം മിഴിമൊഴിയും ഭാവുകം
ഓ.. മോഹങ്ങള്‍തന്‍ മോഹനം നീര്‍ത്തുകെന്‍ ജീവനില്‍
(നിറങ്ങളില്‍)

niṟaṅṅaḽil nīrāḍunna bhūmi
ĕniykku nī dānaṁ tanna bhūmi
maḻavillin aḻagurugi paḍarunna pūvanaṅṅaḽ
maḻavillin aḻagurugi paḍarunna pūvanaṅṅaḽ (niṟaṅṅaḽil)

mayaṅṅikkiḍannāluṁ manassinṟĕ maṇivīṇa
ulaññuṇarnniḍumī uṇarttubāṭṭil
mayaṅṅikkiḍannāluṁ manassinṟĕ maṇivīṇa
ulaññuṇarnniḍumī uṇarttubāṭṭil
sakhi ninnānanaṁ ŏru vṛndāvanaṁ sŏḍiniṟaye kuṅgumaṁ
o..rāgārdramāṁ kuṅgumaṁ tūgugĕn jīvanil (niṟaṅṅaḽil)

himabuṣpavarṣattil taḽiriḽaṁ pūmeni
kuḽirmuttumaṇimāla pudacciḍumboḽ
himabuṣpavarṣattil taḽiriḽaṁ pūmeni
kuḽirmuttumaṇimāla pudacciḍumboḽ
madhurāliṁganaṁ pagaruṁ sāndvanaṁ miḻimŏḻiyuṁ bhāvugaṁ
o.. mohaṅṅaḽtan mohanaṁ nīrttugĕn jīvanil
(niṟaṅṅaḽil)