Nirannalil neeraadanam

നിറങ്ങളിൽ നീരാടണം
Work
Year
Language

നിറങ്ങളില്‍ നീരാടണം..സ്വരങ്ങളില്‍ തേനൂറണം
സ്വർഗ്ഗമീ മണ്ണില്‍ തേടണം
ഉത്സവങ്ങളായ് ദിനങ്ങള്‍ മാറാന്‍
മനസ്സിനുള്ളിലും സുഖം പതഞ്ഞു പൊങ്ങണം..
(നിറങ്ങളില്‍ നീരാടണം ....)

കാനനങ്ങള്‍ മറന്നൊരീ സുമങ്ങള്‍
കൊഴിഞ്ഞു വീണുപോയ ലാവണ്യങ്ങള്‍
പാട്ടു പാടി മറഞ്ഞ കോകിലങ്ങള്‍
തിരിച്ചു പോന്നിടാത്ത കൌമാരങ്ങള്‍
ഇന്നലത്തെ സൌവര്‍ണ്ണം പൊലിഞ്ഞ തീനാളം
ഉണ്മയെന്നതിന്നാണല്ലോ....
പോകാം വസന്തവര്‍ണ്ണ മേടകളില്‍
കാലം കാത്തു നില്‍ക്കുമീ വഴിയില്‍
നീട്ടും പാനപാത്രമെപ്പൊഴും നിറയ്ക്കുവാന്‍ വരൂ
(നിറങ്ങളില്‍ നീരാടണം ....)

ഹാ..സുഖങ്ങള്‍ തുടിക്കുമീ ദിനങ്ങള്‍
സുഗന്ധ തീർത്ഥമാടുമാവേശങ്ങള്‍
താളമേളം ഉണര്‍ന്ന രാത്രിനേരം
ഒരുക്കുമീ വിരുന്നു സല്‍ക്കാരങ്ങള്‍
നാളെയെന്ന സങ്കല്പം മുഷിഞ്ഞ വേദാന്തം
ഉണ്മയെന്നതിന്നാണല്ലോ...
നീളെ മണ്‍തരികള്‍ പാടുകയായ്‌
നീളും വീഥികളില്‍ പുഞ്ചിരിയായ്‌
തീരാരാവുതോറും ആര്‍ക്കുവേണ്ടിയാഘോഷങ്ങള്‍ ..

(നിറങ്ങളില്‍ നീരാടണം ....)

niṟaṅṅaḽil nīrāḍaṇaṁ..svaraṅṅaḽil tenūṟaṇaṁ
svarggamī maṇṇil teḍaṇaṁ
utsavaṅṅaḽāy dinaṅṅaḽ māṟān
manassinuḽḽiluṁ sukhaṁ padaññu pŏṅṅaṇaṁ..
(niṟaṅṅaḽil nīrāḍaṇaṁ ....)

kānanaṅṅaḽ maṟannŏrī sumaṅṅaḽ
kŏḻiññu vīṇuboya lāvaṇyaṅṅaḽ
pāṭṭu pāḍi maṟañña kogilaṅṅaḽ
tiriccu ponniḍātta kaൌmāraṅṅaḽ
innalattĕ saൌvarṇṇaṁ pŏliñña tīnāḽaṁ
uṇmayĕnnadinnāṇallo....
pogāṁ vasandavarṇṇa meḍagaḽil
kālaṁ kāttu nilkkumī vaḻiyil
nīṭṭuṁ pānabātramĕppŏḻuṁ niṟaykkuvān varū
(niṟaṅṅaḽil nīrāḍaṇaṁ ....)

hā..sukhaṅṅaḽ tuḍikkumī dinaṅṅaḽ
sugandha tīrtthamāḍumāveśaṅṅaḽ
tāḽameḽaṁ uṇarnna rātrineraṁ
ŏrukkumī virunnu salkkāraṅṅaḽ
nāḽĕyĕnna saṅgalbaṁ muṣiñña vedāndaṁ
uṇmayĕnnadinnāṇallo...
nīḽĕ maṇdarigaḽ pāḍugayāy‌
nīḽuṁ vīthigaḽil puñjiriyāy‌
tīrārāvudoṟuṁ ārkkuveṇḍiyāghoṣaṅṅaḽ ..

(niṟaṅṅaḽil nīrāḍaṇaṁ ....)