Niramelum

നിറമേഴും
Year
Language

നിറമേഴും തുന്നിച്ചേര്‍ക്കും സ്വപ്നക്കൂട്ടില്‍
ചേക്കേറും മോഹത്തിന്‍ വാനമ്പാടി
തൂവല്‍‌ത്തുമ്പിട്ട് താളംതട്ടിപ്പാടിക്കെട്ടും
മായാലീലാമന്ദിരം...
പൊന്‍‌കൂടോ കൊട്ടാരം കൊട്ടാരം
മണ്‍‌കൂടോ കൂടാരം കൂടാരം
(നിറമേഴും)

സ്നേഹത്തിന്‍ തൂണിന്മേല്‍
സന്തോഷത്തിന്‍ ചില്ലിന്മേല്‍
നെഞ്ചിലുന്മാദം പന്തല്‍ കെട്ടുന്നേ
ഉല്ലാസത്താലത്തില്‍ മിന്നിക്കത്തും കര്‍പ്പൂരം
ഉള്ളുഴുഞ്ഞാടി കോലംതുള്ളുന്നേ
കണ്ണായും കരളായും കാത്തുപോറ്റും കുടുംബം
ഈ കൊച്ചുകൂടിന്‍റെ കുഞ്ഞിക്കിളിവാതില്‍
മെല്ലെത്തുറന്നെങ്കില്‍...
(നിറമേഴും)

സങ്കല്പം മേയുന്ന കൂരക്കീഴില്‍ ചായുമ്പോള്‍
ഉള്ളിലാനന്ദം മേളം കൊട്ടുന്നേ
ഉത്സാഹക്കിണ്ണത്തില്‍ ആവേശത്തിന്‍ തീച്ചൂടില്‍
ആശാജാലങ്ങള്‍ പാലും കാച്ചുന്നേ
പൊന്നായും പൊരുളായും സ്വന്തമാക്കും ഭവനം
സ്വര്‍‌ഗ്ഗീയസൗന്ദര്യം സ്വര്‍ണ്ണം പൂശിത്തീരാന്‍
കാലം കനിഞ്ഞെങ്കില്‍...
(നിറമേഴും)

niṟameḻuṁ tunniccerkkuṁ svapnakkūṭṭil
sekkeṟuṁ mohattin vānambāḍi
tūval‌ttumbiṭṭ tāḽaṁtaṭṭippāḍikkĕṭṭuṁ
māyālīlāmandiraṁ...
pŏn‌kūḍo kŏṭṭāraṁ kŏṭṭāraṁ
maṇ‌kūḍo kūḍāraṁ kūḍāraṁ
(niṟameḻuṁ)

snehattin dūṇinmel
sandoṣattin sillinmel
nĕñjilunmādaṁ pandal kĕṭṭunne
ullāsattālattil minnikkattuṁ karppūraṁ
uḽḽuḻuññāḍi kolaṁtuḽḽunne
kaṇṇāyuṁ karaḽāyuṁ kāttuboṭruṁ kuḍuṁbaṁ
ī kŏccugūḍinṟĕ kuññikkiḽivādil
mĕllĕttuṟannĕṅgil...
(niṟameḻuṁ)

saṅgalbaṁ meyunna kūrakkīḻil sāyumboḽ
uḽḽilānandaṁ meḽaṁ kŏṭṭunne
utsāhakkiṇṇattil āveśattin dīccūḍil
āśājālaṅṅaḽ pāluṁ kāccunne
pŏnnāyuṁ pŏruḽāyuṁ svandamākkuṁ bhavanaṁ
svar‌ggīyasaundaryaṁ svarṇṇaṁ pūśittīrān
kālaṁ kaniññĕṅgil...
(niṟameḻuṁ)