Niṟa niṟakkoottil

നിറ നിറക്കൂട്ടില്‍
Year
Language

നിറ നിറക്കൂട്ടില്‍ ചിത്രങ്ങള്‍ ശബ്‌ദങ്ങള്‍
അണിയറയ്‌ക്കുള്ളില്‍ രൂപ‍ങ്ങള്‍ ഭാവങ്ങള്‍
കളിയരങ്ങാകെ ഇതാ ചലനമായ്
സ്വയം തേടും വേഷങ്ങള്‍

(നിറ...)

പൂമഴ പെയ്യും നിന്‍ കണ്‍‌കോണില്‍
പൂനുര തുള്ളും നിന്‍ പുഞ്ചിരിയില്‍
ശലഭങ്ങള്‍ നടമാടുന്നൂ...
മദം കൊള്ളും മയിലാടുന്നൂ...
പ്രിയസഖീ ആലിംഗനം തന്നാട്ടേ...

(നിറ...)

രാഗം രൂപം പൂണ്ടെന്നെത്തേടും
ദേവി നീയല്ലോ, നീ സ്‌മൃതിലഹരി
നിധപമപ സരിഗരി സധ
പധസ ധസരി സരിഗ രിഗപ
ഇതളിളകി കളമെഴുതുമൊരഴകില്‍
മിഴികള്‍ പൊഴിയും കനിവില്‍
നിധപമപ ഗരിസധ പധ
നിരുപമമാം രതിസുഷമകള്‍ ദാഹം-
കൊണ്ടു ഞാന്‍ നിന്നിലെന്നെ മറന്നല്ലോ

(നിറ...)

niṟa niṟakkūṭṭil sitraṅṅaḽ śap‌daṅṅaḽ
aṇiyaṟay‌kkuḽḽil rūbaṅṅaḽ bhāvaṅṅaḽ
kaḽiyaraṅṅāgĕ idā salanamāy
svayaṁ teḍuṁ veṣaṅṅaḽ

(niṟa...)

pūmaḻa pĕyyuṁ nin kaṇ‌koṇil
pūnura tuḽḽuṁ nin puñjiriyil
śalabhaṅṅaḽ naḍamāḍunnū...
madaṁ kŏḽḽuṁ mayilāḍunnū...
priyasakhī āliṁganaṁ tannāṭṭe...

(niṟa...)

rāgaṁ rūbaṁ pūṇḍĕnnĕtteḍuṁ
devi nīyallo, nī s‌mṛtilahari
nidhabamaba sarigari sadha
padhasa dhasari sariga rigaba
idaḽiḽagi kaḽamĕḻudumŏraḻagil
miḻigaḽ pŏḻiyuṁ kanivil
nidhabamaba garisadha padha
nirubamamāṁ radisuṣamagaḽ dāhaṁ-
kŏṇḍu ñān ninnilĕnnĕ maṟannallo

(niṟa...)