Nira deebame

നിറ ദീപമേ
Year
Language

നിറദീപമായ് ഇതൾ ചൂടുവാൻ
ഇനിയെന്റെ ഇടനെഞ്ചിലുണരാവൂ നീ
ശ്രുതി തേടുമെൻ മണിവീണയാൽ
കനവിന്റെ കുളിർമഞ്ഞിലലിയാവൂ നീ
(നിറദീപമായ്....)

പാൽനുരവിരിയും ചിരിയുടെ പൗർണ്ണമിയഴകിൽ
മനമൊരു പാതിരമലരായ് മലരിലെ മാദകമധുവായ് (2)
ആലോലം താലോലം പാടാം ഓ ...
ആനന്ദം നാം തമ്മിൽ തേടാം
നനയും മണൽ വിരിയിൽ നിഴൽ പിണയും മൃദു പാഴ്സന്ധ്യയായ്
(നിറദീപമായ്....)

കാൽത്തളയണിയും തിരയുടെ കമ്പിളി പൊതിയാം
കുളിരിടുമോർമ്മകളുതിരും പുതു പുതുചിപ്പികൾ തിരയാം
നീ പാടും ശ്രീരാഗം തൂവും
നീരോളം തൂമെയ്യിൽ ചാർത്താം ഓ..
അലിയാം അല ഞൊറിയാം ഇനിയൊഴുകാം നറുപൂന്തേൻ തുള്ളിയായ്
(നിറദീപമായ്....)

niṟadībamāy idaḽ sūḍuvān
iniyĕnṟĕ iḍanĕñjiluṇarāvū nī
śrudi teḍumĕn maṇivīṇayāl
kanavinṟĕ kuḽirmaññilaliyāvū nī
(niṟadībamāy....)

pālnuraviriyuṁ siriyuḍĕ paurṇṇamiyaḻagil
manamŏru pādiramalarāy malarilĕ mādagamadhuvāy (2)
ālolaṁ tālolaṁ pāḍāṁ o ...
ānandaṁ nāṁ tammil teḍāṁ
nanayuṁ maṇal viriyil niḻal piṇayuṁ mṛdu pāḻsandhyayāy
(niṟadībamāy....)

kālttaḽayaṇiyuṁ tirayuḍĕ kambiḽi pŏdiyāṁ
kuḽiriḍumormmagaḽudiruṁ pudu pudusippigaḽ tirayāṁ
nī pāḍuṁ śrīrāgaṁ tūvuṁ
nīroḽaṁ tūmĕyyil sārttāṁ o..
aliyāṁ ala ñŏṟiyāṁ iniyŏḻugāṁ naṟubūnden duḽḽiyāy
(niṟadībamāy....)