Ninre neelamiligal

നിന്റെ നീലമിഴികൾ
Year
Language

നിന്റെ നീലമിഴികളില്‍ നിറഞ്ഞപൌര്‍ണ്ണമി രാവില്‍
നീലത്താമരയിതളുകളാലൊരു നീലപ്പൂക്കളമെഴുതി -പ്രേമം
നീലപ്പൂക്കളമെഴുതി

ആയിരത്തൊന്നു കിനാവുകള്‍ നല്‍കിഞാന്‍
അപ്സരകന്യകളാക്കും - മിഴികള്‍
സ്വപ്നസരോവരമാക്കും
ആമിഴിക്കോണിലെ പുഷ്യരാഗപ്പടവില്‍
ഒരുചുംബനത്തിനായ് കാത്തുനില്‍ക്കും
സഖീ....... സഖീ..........

ആലിംഗനത്തിന്‍ അമൃതം പകര്‍ന്നുഞാന്‍
അനുരാഗദേവതയാക്കും നിന്നുടല്‍
രോമാഞ്ചസുന്ദരമാക്കും
പ്രാണപ്രിയേ നീ ഹൃദയസരസ്സിതില്‍
ഹിമബിന്ദുവായ് ഞാന്‍ അലിഞ്ഞുചേരും
അനുവദിക്കൂ... സഖി അനുവദിക്കൂ....

ninṟĕ nīlamiḻigaḽil niṟaññabaൌrṇṇami rāvil
nīlattāmarayidaḽugaḽālŏru nīlappūkkaḽamĕḻudi -premaṁ
nīlappūkkaḽamĕḻudi

āyirattŏnnu kināvugaḽ nalgiñān
apsaraganyagaḽākkuṁ - miḻigaḽ
svapnasarovaramākkuṁ
āmiḻikkoṇilĕ puṣyarāgappaḍavil
ŏrusuṁbanattināy kāttunilkkuṁ
sakhī....... sakhī..........

āliṁganattin amṛtaṁ pagarnnuñān
anurāgadevadayākkuṁ ninnuḍal
romāñjasundaramākkuṁ
prāṇapriye nī hṛdayasarassidil
himabinduvāy ñān aliññuseruṁ
anuvadikkū... sakhi anuvadikkū....