Ninre miligal

നിന്റെ മിഴികൾ
Year
Language

നിന്റെ മിഴികൾ നീല മിഴികൾ
എന്നെ ഇന്നലെ ക്ഷണിച്ചു (നിന്റെ മിഴികൾ)
കൗമാരത്തിൻ കാനനച്ഛായയിൽ
കാവ്യോത്സവത്തിനു വിളിച്ചു വിളിച്ചു
(നിന്റെ മിഴികൾ)

ചിരിച്ചു കളിച്ചു നമ്മൾ
ചിരകാല പരിചയം കാണിച്ചു (ചിരിച്ചു)
പരിഭവം ഭാവിച്ചു കലഹിച്ചു
പിന്നെ പലതും പലതും മോഹിച്ചു
(നിന്റെ മിഴികൾ)

നിന്റെ കരവും എന്റെ കരവും
ആൾത്തിരക്കിൽ വച്ചടുത്തു
മദിരോത്സവത്തിൻ നർത്തന വേദിയിൽ
മാറിടം മാറോടടുത്തു

നടന്നു നമ്മൾ നടന്നു
മുന്നിൽ രജനീപുഷ്പങ്ങൾ വിളക്കു വച്ചു (നടന്നു)
ഒരു രാഗസ്വപ്നത്തിൻ തരംഗിണിയിൽ
ഒരു രാഗസ്വപ്നത്തിൻ തരംഗിണിയില്‍ക്കൂടി
ഒഴുകി എതോ വിജനതയിൽ
(നിന്റെ മിഴികൾ)

ninṟĕ miḻigaḽ nīla miḻigaḽ
ĕnnĕ innalĕ kṣaṇiccu (ninṟĕ miḻigaḽ)
kaumārattin kānanacchāyayil
kāvyotsavattinu viḽiccu viḽiccu
(ninṟĕ miḻigaḽ)

siriccu kaḽiccu nammaḽ
siragāla parisayaṁ kāṇiccu (siriccu)
paribhavaṁ bhāviccu kalahiccu
pinnĕ paladuṁ paladuṁ mohiccu
(ninṟĕ miḻigaḽ)

ninṟĕ karavuṁ ĕnṟĕ karavuṁ
āḽttirakkil vaccaḍuttu
madirotsavattin narttana vediyil
māṟiḍaṁ māṟoḍaḍuttu

naḍannu nammaḽ naḍannu
munnil rajanībuṣpaṅṅaḽ viḽakku vaccu (naḍannu)
ŏru rāgasvapnattin daraṁgiṇiyil
ŏru rāgasvapnattin daraṁgiṇiyilkkūḍi
ŏḻugi ĕdo vijanadayil
(ninṟĕ miḻigaḽ)