Ninne punaraan neettiya kaigalil vedanayo

നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ
Year
Language

ആ..ആ...
നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ...
നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ...
നിൻ മന്ദഹാസവും നിൻ മുഗ്ദ്ധരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ...

ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നുപോയോ....
അംഗുലിയാൽ മൃദുസ്പന്ദമുണർന്നിട്ടും സംഗീതമെല്ലാം മറന്നുപോയോ...

നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ...

മാധവമെത്തിയ ജീവിതവാടിയിൽ മൂകവിഷാദതുഷാരമോ നീ....
മാധവമെത്തിയ ജീവിതവാടിയിൽ മൂകവിഷാദതുഷാരമോ നീ...
ഏതോ മൃദുലദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ....

നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ...
നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ...
നിൻ മന്ദഹാസവും നിൻ മുഗ്ദ്ധരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ...

നിന്നെ പുണരാൻ നീട്ടിയ കൈകളിൽ...... വേദനയോ..... വേദനയോ...

ā..ā...
ninnĕ puṇarān nīṭṭiya kaigaḽil vedanayo vedanayo...
ninnĕ taḻugān pāḍiya pāṭṭiluṁ vedanayo vedanayo...
nin mandahāsavuṁ nin mugddharāgavuṁ binduvāyo aśrubinduvāyo...

suṁbiccuṇarttuvān pūmŏṭṭu teḍiya suṇḍugaḽ dāhaṁ maṟannuboyo....
aṁguliyāl mṛduspandamuṇarnniṭṭuṁ saṁgīdamĕllāṁ maṟannuboyo...

ninnĕ puṇarān nīṭṭiya kaigaḽil vedanayo vedanayo...

mādhavamĕttiya jīvidavāḍiyil mūgaviṣādaduṣāramo nī....
mādhavamĕttiya jīvidavāḍiyil mūgaviṣādaduṣāramo nī...
edo mṛduladalaṅṅaḽil neḍiya tenuṁ maṇavuṁ maṟannu poyo....

ninnĕ puṇarān nīṭṭiya kaigaḽil vedanayo vedanayo...
ninnĕ taḻugān pāḍiya pāṭṭiluṁ vedanayo vedanayo...
nin mandahāsavuṁ nin mugddharāgavuṁ binduvāyo aśrubinduvāyo...

ninnĕ puṇarān nīṭṭiya kaigaḽil...... vedanayo..... vedanayo...