Ninakkaay koluttiya

നിനക്കായ്‌ കൊളുത്തിയ
Work
Year
Language

നിനക്കായ് കൊളുത്തിയ നിലവിളക്കുകള്‍
നിലാവെളിച്ചങ്ങളായി
നിഴലുകള്‍ മങ്ങുന്നു നിമിഷങ്ങള്‍ നീങ്ങുന്നു
നീയെന്ന സ്വപ്നവുമായി
[നിനക്കായ്]

ഓര്‍മ്മതന്നോളങ്ങള്‍ തീരത്തടുക്കുമ്പോള്‍
ഓമനേ ഞാനതില്‍ നീന്തിക്കളിക്കും
ആയിരമായിരം ഓമല്‍ക്കിനാക്കളില്‍
ആടിക്കുഴഞ്ഞാടി നീവരില്ലേ?
[നിനക്കായ്]

നീലനിലാവിന്റെ രോമാഞ്ചഗീതമേ
നീലക്കടമ്പിന്റെ മാദകരാഗമേ
കാലം തന്നൊരീ കദനഭാരങ്ങള്‍
പങ്കിട്ടെടുക്കുവാന്‍ നീവരില്ലേ?
[നിനക്കായ്]

ninakkāy kŏḽuttiya nilaviḽakkugaḽ
nilāvĕḽiccaṅṅaḽāyi
niḻalugaḽ maṅṅunnu nimiṣaṅṅaḽ nīṅṅunnu
nīyĕnna svapnavumāyi
[ninakkāy]

ormmadannoḽaṅṅaḽ tīrattaḍukkumboḽ
omane ñānadil nīndikkaḽikkuṁ
āyiramāyiraṁ omalkkinākkaḽil
āḍikkuḻaññāḍi nīvarille?
[ninakkāy]

nīlanilāvinṟĕ romāñjagīdame
nīlakkaḍambinṟĕ mādagarāgame
kālaṁ tannŏrī kadanabhāraṅṅaḽ
paṅgiṭṭĕḍukkuvān nīvarille?
[ninakkāy]