Nin raktamenre

നിന്‍ രക്തമെന്റെ
Year
Language

നിൻ രക്തമന്റെ ഹൃദയരക്തം
നിൻ കണ്ണീരെന്റെ കണ്ണീർ തന്നെ
എൻ കൊച്ചു സ്വപ്നങ്ങൽ നിന്നുടെ സ്വപ്നങ്ങൾ
സങ്കല്‌പ സാമ്രാജ്യ മധുവനങ്ങൾ
സങ്കൽപ സാമ്രാജ്യ മധുവനങ്ങൾ (നിൻ)

ഒരു പുഷ്പം അവിടുത്തെ ഹൃദയത്തിൽ പൂത്താൽ
മലർമണം പൊഴിവതെൻ നെഞ്ചിലല്ലോ
ഒരു മുള്ളാ കാലിനു നൊംബരം തന്നാൽ
മുറിവേറ്റു നീറുന്നതെൻ കരൾ താൻ (നിൻ)

മുഴുകിപ്പൊയ്‌ ഞാൻ നിന്നിൽ
മുഴുകിപ്പൊയ്‌ നീ എന്നിൽ
മുരളിയിൽ സ്വർഗ്ഗീയ ഗീതം പോലെ
മായ്ച്ചാലും മായാത്ത തീർത്താലും തീരാത്ത
മാനസ ബന്ധത്തിലലിഞ്ഞു നമ്മൾ (നിൻ)

nin raktamanṟĕ hṛdayaraktaṁ
nin kaṇṇīrĕnṟĕ kaṇṇīr tannĕ
ĕn kŏccu svapnaṅṅal ninnuḍĕ svapnaṅṅaḽ
saṅgal‌pa sāmrājya madhuvanaṅṅaḽ
saṅgalba sāmrājya madhuvanaṅṅaḽ (nin)

ŏru puṣpaṁ aviḍuttĕ hṛdayattil pūttāl
malarmaṇaṁ pŏḻivadĕn nĕñjilallo
ŏru muḽḽā kālinu nŏṁbaraṁ tannāl
muṟiveṭru nīṟunnadĕn karaḽ tān (nin)

muḻugippŏy‌ ñān ninnil
muḻugippŏy‌ nī ĕnnil
muraḽiyil svarggīya gīdaṁ polĕ
māyscāluṁ māyātta tīrttāluṁ tīrātta
mānasa bandhattilaliññu nammaḽ (nin)