Nin nilalaay (f)

നിന്‍ നിഴലായ്‌ (f)
Work
Year
Language

നിന്നിൽ നിഴലായ് താരാട്ടു മൂളും
അമ്മ തന്‍ മൃദുലാളനം
അഴകിന്‍ ഇതളായ് നിന്‍ നെഞ്ചിലുണരും
തരളമാം ഒരു സ്പന്ദനം
പോയ ബാല്യവും പൊന്‍ കിനാക്കളും
എന്‍ കണ്മണീ....നിറം തരും അനു നിമിഷം
തേനൂറും മധുര സ്മൃതിയിലലിയൂ നീ
നിന്നിൽ നിഴലായ് താരാട്ടു മൂളും
അമ്മ തന്‍ മൃദുലാളനം

നിറഞ്ഞൊരാപ്പുല്‍ത്തൊടിയില്‍
വിരിഞ്ഞു നിന്‍ കൊഞ്ചലുകൾ
കണ്ണാരം പൊത്തിപ്പൊത്തി
കാശിത്തുമ്പപ്പൂവും നുള്ളി
കൊഴിഞ്ഞു പോയ ദിനവും
കളിയും ചിരിയും നിന്‍ കുസൃതികളും
നിനവിലുണരുകയായ്
നിന്നിൽ നിഴലായ് താരാട്ടു മൂളും
അമ്മ തന്‍ മൃദുലാളനം

ഇണങ്ങിയും പിണങ്ങിയും
പറഞ്ഞു നീ പരിഭവങ്ങള്‍
കണ്ണെത്താ ദൂരത്തെന്നെ കാത്തിരിക്കും നിന്‍ മനം
കനവിലെഴുതും പുണ്യം
എന്‍ സാന്ത്വനവും എന്‍ സ്വരലയവും
എന്‍ പ്രാർത്ഥനയും നീ.......
(നിന്നിൽ നിഴലായ്......)

ninnil niḻalāy tārāṭṭu mūḽuṁ
amma tan mṛdulāḽanaṁ
aḻagin idaḽāy nin nĕñjiluṇaruṁ
taraḽamāṁ ŏru spandanaṁ
poya bālyavuṁ pŏn kinākkaḽuṁ
ĕn kaṇmaṇī....niṟaṁ taruṁ anu nimiṣaṁ
tenūṟuṁ madhura smṛtiyilaliyū nī
ninnil niḻalāy tārāṭṭu mūḽuṁ
amma tan mṛdulāḽanaṁ

niṟaññŏrāppulttŏḍiyil
viriññu nin kŏñjalugaḽ
kaṇṇāraṁ pŏttippŏtti
kāśittumbappūvuṁ nuḽḽi
kŏḻiññu poya dinavuṁ
kaḽiyuṁ siriyuṁ nin kusṛtigaḽuṁ
ninaviluṇarugayāy
ninnil niḻalāy tārāṭṭu mūḽuṁ
amma tan mṛdulāḽanaṁ

iṇaṅṅiyuṁ piṇaṅṅiyuṁ
paṟaññu nī paribhavaṅṅaḽ
kaṇṇĕttā dūrattĕnnĕ kāttirikkuṁ nin manaṁ
kanavilĕḻuduṁ puṇyaṁ
ĕn sāndvanavuṁ ĕn svaralayavuṁ
ĕn prārtthanayuṁ nī.......
(ninnil niḻalāy......)