Nin nilalaay (f)

നിന്‍ നിഴലായ്‌ (f)
Work
Year
Language

നിന്നെ നിഴലായ് താരാട്ട് മൂളും
അമ്മ തന്‍ മൃദു ലാളനം
അഴകിന്‍ ഇതളായ് നിന്‍ നെഞ്ചില്‍ ഉണരും
തരളമാം ഒരു സ്പന്ദനം
പോയ ബാല്യവും പൊന്‍ കിനാക്കളും
എന്‍ കണ്മണി നിറം തരും അനു നിമിഷം
തേനൂറും മധുര സ്മൃതിയില്‍ അലിയൂ നീ

നിന്നെ നിഴലായ് താരാട്ട് മൂളും
അമ്മ തന്‍ മൃദു ലാളനം

നിറഞ്ഞൊരാ പുല്‍ തൊടിയില്‍
വിരിഞ്ഞു നിന്‍ കൊഞ്ചലുകൾ
കണ്ണാരം പൊത്തി പൊത്തി
കാശിത്തുമ്പ പൂവും നുള്ളി
കൊഴിഞ്ഞു പോയ ദിനവും
കളിയും ചിരിയും നിന്‍ കുസൃതികളും
നിനവില്‍ ഉണരുകയായ്

നിന്നെ നിഴലായ് താരാട്ട് മൂളും
അമ്മ തന്‍ മൃദു ലാളനം

ഇണങ്ങിയും പിണങ്ങിയും
പറഞ്ഞു നീ പരിഭവങ്ങള്‍
കണ്ണെത്താ ദൂരത്തെന്നെ കാത്തിരിക്കും നിന്‍ മനം
കനവിലെഴുതും പുണ്യം
എന്‍ സാന്ത്വനവും എന്‍ സ്വരലയവും
എന്‍ പ്രാര്‍ഥനയും നീ

നിന്നെ നിഴലായ് താരാട്ട് മൂളും
അമ്മ തന്‍ മൃദു ലാളനം
പോയ ബാല്യവും പൊന്‍ കിനാക്കളും
എന്‍ കണ്മണി നിറം തരും അനു നിമിഷം
തേനൂറും മധുര സ്മൃതിയില്‍ അലിയൂ നീ
നിന്നെ നിഴലായ് താരാട്ട് മൂളും
അമ്മ തന്‍ മൃദു ലാളനം

ninnĕ niḻalāy tārāṭṭ mūḽuṁ
amma tan mṛdu lāḽanaṁ
aḻagin idaḽāy nin nĕñjil uṇaruṁ
taraḽamāṁ ŏru spandanaṁ
poya bālyavuṁ pŏn kinākkaḽuṁ
ĕn kaṇmaṇi niṟaṁ taruṁ anu nimiṣaṁ
tenūṟuṁ madhura smṛtiyil aliyū nī

ninnĕ niḻalāy tārāṭṭ mūḽuṁ
amma tan mṛdu lāḽanaṁ

niṟaññŏrā pul tŏḍiyil
viriññu nin kŏñjalugaḽ
kaṇṇāraṁ pŏtti pŏtti
kāśittumba pūvuṁ nuḽḽi
kŏḻiññu poya dinavuṁ
kaḽiyuṁ siriyuṁ nin kusṛtigaḽuṁ
ninavil uṇarugayāy

ninnĕ niḻalāy tārāṭṭ mūḽuṁ
amma tan mṛdu lāḽanaṁ

iṇaṅṅiyuṁ piṇaṅṅiyuṁ
paṟaññu nī paribhavaṅṅaḽ
kaṇṇĕttā dūrattĕnnĕ kāttirikkuṁ nin manaṁ
kanavilĕḻuduṁ puṇyaṁ
ĕn sāndvanavuṁ ĕn svaralayavuṁ
ĕn prārdhanayuṁ nī

ninnĕ niḻalāy tārāṭṭ mūḽuṁ
amma tan mṛdu lāḽanaṁ
poya bālyavuṁ pŏn kinākkaḽuṁ
ĕn kaṇmaṇi niṟaṁ taruṁ anu nimiṣaṁ
tenūṟuṁ madhura smṛtiyil aliyū nī
ninnĕ niḻalāy tārāṭṭ mūḽuṁ
amma tan mṛdu lāḽanaṁ