Nin mrdumoliyil narudeno

നിന്‍ മൃദുമൊഴിയില്‍ നറുതേനോ
Year
Language

നിന്‍ മൃദുമൊഴിയില്‍ നറുതേനോ നീലമിഴിയില്‍ കരിമീനോ..
മത്സഖീ.....മത്സഖീ നിന്നുടെ പൂങ്കവിളിണയില്‍
മഴവില്‍ക്കൊടിയോ...പൂങ്കൊടിയോ....
(നിന്‍ മൃദുമൊഴിയില്‍......)
നിന്‍ മൃദുമൊഴിയില്‍ നറുതേനോ....

വര്‍ണ്ണങ്ങളായിരം ചാലിച്ചെഴുതി
വരവര്‍ണ്ണിനീ നിന്‍ രൂപം ഞാന്‍
നിന്നംഗസൌഭഗം പകര്‍ത്താന്‍ കഴിയാതെ
എന്നുടെ തൂലിക തളര്‍ന്നൂ തോഴീ
എന്നുടെ തൂലിക തളര്‍ന്നൂ...
തോഴീ...

നിന്‍ മൃദുമൊഴിയില്‍ നറുതേനോ....

മാനസസരസ്സിലെ താമരമലരില്‍
മണിഹംസമിഥുനം മയങ്ങുമ്പോള്‍
നീയെന്നിലലിഞ്ഞു ഞാന്‍ നിന്നിലലിഞ്ഞു
നിത്യനിര്‍വൃതിയായ് കഴിഞ്ഞു നാം
നിത്യനിര്‍വൃതിയായ് കഴിഞ്ഞു....
തോഴീ.....

നിന്‍ മൃദുമൊഴിയില്‍ നറുതേനോ നീലമിഴിയില്‍ കരിമീനോ..
മത്സഖീ നിന്നുടെ പൂങ്കവിളിണയില്‍
മഴവില്‍ക്കൊടിയോ...പൂങ്കൊടിയോ....
നിന്‍ മൃദുമൊഴിയില്‍ നറുതേനോ....

nin mṛdumŏḻiyil naṟudeno nīlamiḻiyil karimīno..
matsakhī.....matsakhī ninnuḍĕ pūṅgaviḽiṇayil
maḻavilkkŏḍiyo...pūṅgŏḍiyo....
(nin mṛdumŏḻiyil......)
nin mṛdumŏḻiyil naṟudeno....

varṇṇaṅṅaḽāyiraṁ sāliccĕḻudi
varavarṇṇinī nin rūbaṁ ñān
ninnaṁgasaൌbhagaṁ pagarttān kaḻiyādĕ
ĕnnuḍĕ tūliga taḽarnnū toḻī
ĕnnuḍĕ tūliga taḽarnnū...
toḻī...

nin mṛdumŏḻiyil naṟudeno....

mānasasarassilĕ tāmaramalaril
maṇihaṁsamithunaṁ mayaṅṅumboḽ
nīyĕnnilaliññu ñān ninnilaliññu
nityanirvṛtiyāy kaḻiññu nāṁ
nityanirvṛtiyāy kaḻiññu....
toḻī.....

nin mṛdumŏḻiyil naṟudeno nīlamiḻiyil karimīno..
matsakhī ninnuḍĕ pūṅgaviḽiṇayil
maḻavilkkŏḍiyo...pūṅgŏḍiyo....
nin mṛdumŏḻiyil naṟudeno....