Nin maunam

നിന്‍ മൗനം
Year
Language

നിന്‍ മൌനം അതിലൊരു ഗാനം
നിഴലിടും നിന്‍ നാണം അതിലൊരു ഈണം
കാവ്യമയീ കുളിരണിയൂ
കിളിമകള്‍ക്കമ്മയായ്‌ ലല്ലലം പാടീ
എന്‍ കതിർമനം തേടീ....
നിന്‍ മൌനം അതിലൊരു ഗാനം
നിഴലിടും നിന്‍ നാണം അതിലൊരു ഈണം

ശാലീനതേ നിന്‍ ശാദ്വലം കണ്ടെന്‍
ശാരികപ്പൈതലോ പുളകംകൊണ്ടു
ഗമപസാ നീനീസ ധനിപധാ
ഗപധനീ....
ശാലീനതേ നിന്‍ ശാദ്വലം കണ്ടെന്‍
ശാരികപ്പൈതലോ പുളകംകൊണ്ടു
ജീവിതം നല്‍കീ ആരോമലാൾ
നിറവും ഉറവും നിറയെ തരുമോമലാൾ
ഉദയം...നവ്യോദയം.....
നിന്‍ മൌനം അതിലൊരു ഗാനം
നിഴലിടും നിന്‍ നാണം അതിലൊരു ഈണം

സുഷമേ നിന്‍ പ്രിയസാന്ത്വനം കേട്ടെന്‍
സ്വപ്നശതങ്ങള്‍ സാർത്ഥകമായി
ഗമപസാ നീനീസ ധനിപധാ
ഗപധനീ....
സുഷമേ നിന്‍ പ്രിയസാന്ത്വനം കേട്ടെന്‍
സ്വപ്നശതങ്ങള്‍ സാർത്ഥകമായി
പുണ്യമായ് പുല്‍കി ആരോമലാൾ
കനവും കനിവും ദിനവും തരുമോമലാൾ
ഉദയം....ദിവ്യോദയം....
(നിന്‍ മൌനം......)

nin maൌnaṁ adilŏru gānaṁ
niḻaliḍuṁ nin nāṇaṁ adilŏru īṇaṁ
kāvyamayī kuḽiraṇiyū
kiḽimagaḽkkammayāy‌ lallalaṁ pāḍī
ĕn kadirmanaṁ teḍī....
nin maൌnaṁ adilŏru gānaṁ
niḻaliḍuṁ nin nāṇaṁ adilŏru īṇaṁ

śālīnade nin śādvalaṁ kaṇḍĕn
śārigappaidalo puḽagaṁkŏṇḍu
gamabasā nīnīsa dhanibadhā
gabadhanī....
śālīnade nin śādvalaṁ kaṇḍĕn
śārigappaidalo puḽagaṁkŏṇḍu
jīvidaṁ nalgī āromalāḽ
niṟavuṁ uṟavuṁ niṟayĕ tarumomalāḽ
udayaṁ...navyodayaṁ.....
nin maൌnaṁ adilŏru gānaṁ
niḻaliḍuṁ nin nāṇaṁ adilŏru īṇaṁ

suṣame nin priyasāndvanaṁ keṭṭĕn
svapnaśadaṅṅaḽ sārtthagamāyi
gamabasā nīnīsa dhanibadhā
gabadhanī....
suṣame nin priyasāndvanaṁ keṭṭĕn
svapnaśadaṅṅaḽ sārtthagamāyi
puṇyamāy pulgi āromalāḽ
kanavuṁ kanivuṁ dinavuṁ tarumomalāḽ
udayaṁ....divyodayaṁ....
(nin maൌnaṁ......)